സോണി ലിവിന്‍റെ ആദ്യ മലയാളം സിരീസ്. മറുഭാഷാ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം

ഒടിടിയില്‍ സമീപകാലത്ത് വലിയ കൈയടി നേടിയ ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായ ഭരതനാട്യം. തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധ നേടാതെപോയ ചിത്രം ഒടിടിയില്‍ വലിയ പ്രതികരണം നേടുകയായിരുന്നു. ഇപ്പോഴിതാ ഭരതനാട്യത്തിന് പിന്നാലെ ഒടിടിയില്‍ വീണ്ടും കൈയടി നേടുകയാണ് സൈജു കുറുപ്പ്. സോണി ലിവിന്‍റെ മലയാളം ഒറിജിനല്‍ സിരീസ് ആയ ജയ് മഹേന്ദ്രനിലെ പ്രകടനത്തിനാണ് അത്. 

സിരീസിലെ ടൈറ്റില്‍ കഥാപാത്രമായ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്‍ ജിയെ ആണ് സൈജു കുറുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഉദ്യോഗസ്ഥനാണ് മഹേന്ദ്രന്‍. എന്നാൽ പതിയെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ് പിന്നീടങ്ങോട്ട്. സൈജു കുറുപ്പിന്‍റെ അയത്നലളിതമായ അഭിനയശൈലിയില്‍ ചെറു ചിരിയോടെ കണ്ടിരിക്കാവുന്ന കഥാപാത്രമാണ് മഹേന്ദ്രന്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സോണി ലിവിന്‍റെ മലയാളത്തിലുള്ള ആദ്യ വെബ് സിരീസ് ആയ ജയ് മഹേന്ദ്രന്‍ ഒക്ടോബര്‍ 10 ന് രാത്രിയാണ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ എത്തുന്നുണ്ട്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന സിരീസ് സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകാന്ത് മോഹൻ ആണ്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകന്‍ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്‍' കഥയെഴുതി നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ALSO READ : ഛായാഗ്രഹണം മധു അമ്പാട്ട്; 'മലവാഴി' ചിത്രീകരണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം