കൈയടി നേടിയ ധ്യാന്‍ ചിത്രം; 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' ആദ്യ ദിനം എത്ര നേടി? കണക്കുകള്‍

Published : May 24, 2025, 07:23 PM IST
കൈയടി നേടിയ ധ്യാന്‍ ചിത്രം; 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' ആദ്യ ദിനം എത്ര നേടി? കണക്കുകള്‍

Synopsis

ഇന്ന് ചിത്രത്തിന് നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നുണ്ട്

മലയാള സിനിമയിലെ യുവ താരനിരയില്‍ ഇന്ന് ഏറ്റവുമധികം സിനിമകള്‍ ചെയ്യുന്ന നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ധ്യാനിന് തന്നെയാണ് ആ സ്ഥാനം. എന്നാല്‍ അങ്ങനെയെത്തുന്ന ചിത്രങ്ങളില്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ വരാറുള്ള ചിത്രങ്ങള്‍ കുറവാണ്. പോസിറ്റീവ് ലഭിക്കുന്നപക്ഷം ധ്യാനിനോട് തങ്ങള്‍ക്കുള്ള താല്‍പര്യം പ്രേക്ഷകര്‍ തിയറ്ററുകളില്‍ പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം പോസിറ്റീവ് അഭിപ്രായം ലഭിച്ച ഒരു ധ്യാന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഇരട്ട സംവിധായകരായ രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവര്‍ സംവിധാനം ചെയ്ത ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രമാണ് അത്. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്ന ചിത്രം ബോക്സ് ഓഫീസില്‍ എത്ര നേടി? ഇപ്പോഴിതാ അത് സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യ ദിനം നേടിയത് 54 ലക്ഷം രൂപയാണ്. കാലാവസ്ഥയും മറ്റ് ചിത്രങ്ങളുടെ സാന്നിധ്യവും ഒക്കെ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട കളക്ഷനാണ് ഇത്. അതേസമയം വാരാന്ത്യ ദിനമായ ഇന്ന് ചിത്രത്തിന് നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നുണ്ട്. ഇന്നത്തെ കളക്ഷനിലും അത് പ്രതിഫലിക്കും എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ മിന്നൽ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രവുമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. 

പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്. മിസ്റ്ററി കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.  സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. കലാസംവിധാനം കോയ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ റഹ്‍മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ രതീഷ് എം മൈക്കിൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്