ആവറേജ് ബോക്സ് ഓഫീസ് 74 കോടി; അവസാന 6 വര്‍ഷങ്ങളില്‍ 9 സിനിമകള്‍, ധനുഷ് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍

Published : Mar 12, 2025, 04:45 PM IST
ആവറേജ് ബോക്സ് ഓഫീസ് 74 കോടി; അവസാന 6 വര്‍ഷങ്ങളില്‍ 9 സിനിമകള്‍, ധനുഷ് ചിത്രങ്ങള്‍ നേടിയ കളക്ഷന്‍

Synopsis

ഈ കാലയളവില്‍ ഏറ്റവും ചെറിയ കളക്ഷന്‍ നേടിയത് എന്നെ നോക്കി പായും തോട്ട ആണ്

തമിഴ് സിനിമയില്‍ ഇന്ന് ഏറെ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ ഉള്ള താരങ്ങളിലൊരാളാണ് ധനുഷ്. നടന്‍ എന്നതിനൊപ്പം സംവിധായകനെന്ന നിലയിലും ധനുഷ് സമീപകാലത്ത് സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. 2002 മുതല്‍ സിനിമയില്‍ സജീവമായ ആണെങ്കിലും അദ്ദേഹത്തിന്‍റെ അവസാനത്തെ ആറ് വര്‍ഷത്തെ ചിത്രങ്ങള്‍ നേടിയ കളക്ഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

2019 ല്‍ പുറത്തെത്തിയ അസുരന്‍ മുതല്‍ അവസാന ചിത്രമായ രായന്‍ (2024) വരെയുള്ളവയുടെ കളക്ഷന്‍ ചേര്‍ത്തുള്ളതാണ് പട്ടിക. ഈ കാലയളവില്‍ ധനുഷ് ചിത്രങ്ങളുടെ ആവറേജ് ബോക്സ് ഓഫീസ് കളക്ഷന്‍ 74 കോടിയാണ്. 2019 മുതല്‍ ധനുഷ് ചിത്രങ്ങള്‍ ആകെ നേടിയത് 664 കോടിയുമാണ്. ഈ കാലയളവില്‍ ഏറ്റവും ചെറിയ കളക്ഷന്‍ നേടിയത് എന്നെ നോക്കി പായും തോട്ടയും ഏറ്റവുമധികം കളക്ഷന്‍ നേടിയത് ധനുഷ് തന്നെ സംവിധാനം ചെയ്ത രായനുമായിരുന്നു. എന്നൈ നോക്കി പായും തോട്ട 25 കോടിയും രായന്‍ 155.25 കോടിയുമാണ് നേടിയത്. വാത്തി 105 കോടിയും തിരുച്ചിത്രംബലം 101 കോടിയും നേടി.

സ്വയം രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് നായകനുമാവുന്ന ഇഡ്‍ലി കടൈ, തമിഴ്, തെലുങ്ക്, ഹിന്ദി ത്രിഭാഷാ ചിത്രമായ കുബേര, ഹിന്ദി ചിത്രം തേരേ ഇഷ്ക് മേം എന്നിവയാണ് ധനുഷിന്‍റേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. സംവിധായകന്‍ എന്ന നിലയില്‍ ഏറ്റവുമൊടുവില്‍ ധനുഷ് ചെയ്ത ചിത്രം നിലവുക്ക് എന്‍ മേല്‍ എന്നടി കോപം ആയിരുന്നു. കമിംഗ് ഓഫ് ഏജ് റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ യുവതാരനിരയാണ് അണിനിരന്നത്.

ALSO READ : 'ആളുകളോട് മിണ്ടാൻ തന്നെ പേടിയായിത്തുടങ്ങി': കാരണം പറഞ്ഞ് മഞ്ജു പിള്ള

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

2 ദിവസം, 'സര്‍വ്വം മായ' ശരിക്കും എത്ര നേടി? കളക്ഷന്‍ ആദ്യമായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
ബജറ്റ് 3592 കോടി! ലഭിച്ചത് സമ്മിശ്ര പ്രതികരണം; ബോക്സ് ഓഫീസില്‍ രക്ഷപെടുമോ 'അവതാര്‍ 3'? ഇതുവരെ നേടിയത്