മുന്നേറ്റം തുടര്‍ന്ന് ഇഡ്‍ലി കടൈ, കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Oct 04, 2025, 09:18 AM IST
Idli Kadai

Synopsis

ഇഡ്‍ലി കടൈയുടെ ആഗോള കളക്ഷൻ.

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായ ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷിന്റെ ഇഡ്‍ലി കടൈ സിനിമ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവും ആയിരുന്നു. നിത്യ മേനന്‍ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്‍ത ധനുഷ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം ഓപ്പണിംഗില്‍ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷൻ നേടിയത്. രണ്ടാം ദിവസം കാന്താര എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനില്‍ വലിയ കുറവുണ്ടായിട്ടില്ല. മൂന്ന് ദിവസം പിന്നിടുമ്പോള്‍ 29.5 കോടി രൂപയാണ് ആഗോളതലത്തില്‍ നിന്ന് ഇഡ്‍ലി കടൈ നേടിയിരിക്കുന്നത്.

ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്‍കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്

സംവിധാനം ധനുഷ് നിര്‍വഹിച്ച ചിത്രങ്ങള്‍ തിയറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിച്ചവയാണ്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്‍റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്‍തിരുന്നു. ഈ വര്‍ഷം ആയിരുന്നു റിലീസ്. ഈ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

ധനുഷ് നായകനായി ഒടുവില്‍ വന്ന ചിത്രം കുബേരയാണ്. ശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആഗോള ബോക്സ് ഓഫീസില്‍ 132 കോടി കളക്ഷൻ കുബേര നേടിയിരുന്നു. ബജറ്റ് ഏതാണ് 120 കോടിയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി