തമിഴ് സിനിമയെ ഞെട്ടിച്ച് 'ഡ്രാഗണ്‍': പുത്തന്‍ താരം പ്രദീപിന്‍റെ ചിത്രത്തിന് വന്‍ ഓപ്പണിംഗ് !

Published : Feb 22, 2025, 08:44 AM ISTUpdated : Feb 22, 2025, 10:25 AM IST
തമിഴ് സിനിമയെ ഞെട്ടിച്ച് 'ഡ്രാഗണ്‍': പുത്തന്‍ താരം പ്രദീപിന്‍റെ ചിത്രത്തിന് വന്‍ ഓപ്പണിംഗ് !

Synopsis

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ ആദ്യദിനം 6 കോടി കളക്ഷൻ നേടി. യൂത്തിനിടയിൽ ചിത്രം ഹിറ്റാകുമെന്നാണ് വിലയിരുത്തൽ.

ചെന്നൈ:  അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ പ്രധാന വേഷത്തില്‍ എത്തി കഴിഞ്ഞ ദിവസം റിലീസായ ചിത്രമാണ് ഡ്രാഗണ്‍. ലൗവ് ടുഡേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രം ആദ്യദിനത്തില്‍ മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്.

അനുപമ പരമേശ്വരൻ നായികയായി വേഷമിട്ട ചിത്രം ഒരു യുവതാരത്തിന് ലഭിക്കാവുന്ന മികച്ച കളക്ഷനാണ് എന്നാണ് വിലയിരുത്തല്‍. സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം 6 കോടിയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയിരിക്കുന്നത്. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മ്മിച്ച എജിഎസ് എന്‍റര്‍ടെയ്മെന്‍റ് തന്നെയാണ് ഡ്രാഗണും നിര്‍മ്മിച്ചിരിക്കുന്നത്. 

നേരത്തെ ചിത്രം ബ്ലോക്ബസ്റ്റര്‍ ആകുമെന്ന് ചിത്രം കണ്ട നടന്‍ ചിമ്പു പറഞ്ഞത് വൈറലായിരുന്നു. അതേ സമയം ചിത്രം യൂത്തിനിടയില്‍ ഹിറ്റാകുമെന്നാണ് തമിഴില്‍ വിവിധ റിവ്യൂകള്‍ വരുന്നത്. സംവിധായകന്‍ മിഷ്കിന്‍,  ഗൗതം വാസുദേവ് മേനോന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് കയാടു ലോഹർ, മുരുഗേശൻ വി ജെ സിന്ധു, ഇന്ദുമതി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. 

ധനുഷ് സംവിധാനം ചെയ്ത നിലവുക്ക് എന്‍ മേല്‍ എന്നടീ കോപം എന്ന ചിത്രവുമായി ക്ലാഷ് വച്ചാണ് ഡ്രാഗണ്‍ എത്തിയതെങ്കിലും നീക്കിനെക്കാള്‍ മികച്ച പ്രകടനം ബോക്സോഫീസില്‍ നേടുന്നുവെന്നാണ് വിലയിരുത്തല്‍. വാരാന്ത്യത്തില്‍ ഈ കളക്ഷന്‍ കൂടുതല്‍ കുതിക്കാനാണ് സാധ്യത എന്നാണ് വിലയിരുത്തല്‍.

ലിയോണ്‍ ജെയിംസാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഓ മൈ കടവുളേ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് വന്ന അശ്വത് മാരിമുത്തുവിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഡ്രാഗണ്‍. വിജയ് നായകനായ ഗോട്ടിന്‍റെ വന്‍ വിജയത്തിന് ശേഷം എജിഎസ് എന്‍റര്‍ടെയ്മെന്‍റിന് വീണ്ടും വന്‍ വിജയം സമ്മാനിക്കും ഡ്രാഗണ്‍ എന്നാണ് ഇപ്പോഴത്തെ ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. 

ജെയിംസ് ബോണ്ടിനെ ആമസോണ്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു

അനുപമ പരമേശ്വരന്റെ അടുത്ത 100 കോടിയോ?, ഡ്രാഗണിന് റിവ്യുവുമായി നടൻ ചിമ്പു
 

PREV
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'