ബോളിവുഡ് ബോക്സോഫീസിന് ഈ വര്‍ഷം ആദ്യമായി ശ്വാസം നേരെ വീണു: ഛാവ രക്ഷയായി !

Published : Feb 21, 2025, 04:15 PM IST
ബോളിവുഡ് ബോക്സോഫീസിന് ഈ വര്‍ഷം ആദ്യമായി ശ്വാസം നേരെ വീണു: ഛാവ രക്ഷയായി !

Synopsis

അക്ഷയ് കുമാറിന്‍റെയും കങ്കണയുടെയും സിനിമകൾ തകർന്നടിഞ്ഞപ്പോൾ വിക്കി കൗശലിന്‍റെ ഛാവ 2025-ൽ 200 കോടി ക്ലബ്ബിൽ ഇടം നേടി. 

മുംബൈ: അക്ഷയ് കുമാര്‍ നാ സ്‌കൈ ഫോഴ്‌സ് മുതൽ കങ്കണ റണൗട്ടിന്‍റെ എമര്‍ജന്‍സി എല്ലാ ചിത്രങ്ങളും ശരാശരിക്കും താഴെയുള്ള പ്രകടനമാണ് ഈ വർഷം തുടക്ക മാസത്തില്‍ ബോളിവു‍ഡിന് സമ്മാനിച്ചത്.  വന്‍ താരങ്ങളുള്ള ചിത്രങ്ങൾ പോലും പ്രേക്ഷകർ ഏറ്റെടുത്തില്ല. അതേ സമയം 2025ൽ 200 കോടി കടക്കുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് ഫെബ്രുവരിയില്‍ ഇറങ്ങിയ വിക്കി കൗശലിന്‍റെ ഛാവ. ഇത് ബോളിവുഡിന് ആശ്വാസം നല്‍കുന്നുവെന്നാണ് തീയറ്റര്‍ ഉടമകള്‍ തന്നെ പറയുന്നത്. 

പ്രവര്‍ത്തി ദിവസങ്ങളില്‍ പോലും 35 ശതമാനം വരെ തീയറ്റര്‍ ഒക്യുപെന്‍സി നല്‍കുന്ന ചിത്രമാണ് ഛാവയെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ തീയറ്റര്‍ ശൃംഖല പിവിആര്‍ ഇനോക്സ് സിഇഒ ഗൗതം ദത്ത് മണി കണ്‍ട്രോളിനോട് പറഞ്ഞത്. ചിത്രത്തിന് വിവിധ സംസ്ഥാനങ്ങള്‍ ടാക്സ് ഇളവ് നല്‍കിയതും വലിയ തോതില്‍ ഗുണം ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്.

ഇത് 90-100 ശതമാനം ഒക്യുപൻസി നിരക്കിൽ അല്ലെങ്കിലും വര്‍ക്കിംഗ് ഡേകളില്‍ രാത്രി ഷോകൾ 50-60 ശതമാനം കാണിക്കുന്നുവെന്നാണ് സ്റ്റാർവേൾഡ് സിനിമാസിന്‍റെ ഡയറക്ടർ അശുതോഷ് അഗർവാൾ  പറയുന്നത്. മഹാരാഷ്ട്രയിലും ഗോവയിലും അടക്കം പലയിടത്തും ചിത്രം വലിയ വിജയമാണ് നേടുന്നത്. 

ഏകദേശം 130 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചരിത്ര സിനിമ ഇതുവരെ, ഇന്ത്യൻ ബോക്സോഫീസിൽ 225 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്. പുഷ്പ 2, ജവാൻ, അനിമൽ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന  അതിവേഗം 200 കോടി നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാമതാണ് ഛാവ. 

ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള  ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

ശിവാജി ജയന്തി വന്‍ നേട്ടമായി: വിക്കി കൗശലിന്റെ ഹിസ്റ്റോറിക്കൽ സിനിമ 200 കോടി ക്ലബ്ബിൽ!

പുഷ്പ 2 ഡാന്‍സിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിന് ശ്രീലീല: പുതിയ ചിത്രത്തിന്‍റെ ടീസര്‍
 

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി