രണ്ടാം വരവിലെ 'ജോര്‍ജുകുട്ടി'യെ ആര്‍ക്കും വേണ്ടേ? റീ റിലീസില്‍ 'ദൃശ്യം 2' ഇതുവരെ നേടിയത്

Published : Apr 13, 2026, 09:00 PM IST
drishyam 2 failed miserably in box office in re release mohanlal jeethu joseph

Synopsis

ഒടിടിയില്‍ വന്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആദ്യമായി തിയറ്ററുകളില്‍. പക്ഷേ…

മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളര്‍ താരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ. മോഹന്‍ലാല്‍. പോസിറ്റീവ് അഭിപ്രായം വരുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരാറില്ലെന്നത് ഒരു പരമാര്‍ഥമാണ്. പുതിയ റിലീസുകള്‍ മാത്രമല്ല, അദ്ദേഹം നായകനായ റീ റിലീസുകളും തിയറ്ററുകാര്‍ക്ക് വലിയ നേട്ടം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്‍റേതായി വന്ന തുടര്‍ച്ചയായ രണ്ടാം റീ റിലീസും തിയറ്ററുകളില്‍ ചലനമൊന്നും ഉണ്ടാക്കാതെ പോവുകയാണ്.

മറ്റൊന്നുമല്ല മലയാളികള്‍ക്ക് പുറത്തും വലിയ സ്വീകാര്യത നേടിയ ദൃശ്യം 2 ആണ് റീ റിലീസ് ആയി ദിവസങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളില്‍ എത്തിയത്. ഈ പത്താം തീയതി ആയിരുന്നു ഇത്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം ഏപ്രില്‍ 2 ന് ദൃശ്യം 3 റിലീസ് ചെയ്യാനുള്ള തീരുമാനം മാറ്റിയതോടെയാണ് ആശിര്‍വാദ് സിനിമാസ് ദൃശ്യം 2 പത്താം തീയതി എത്തിച്ചത്. ഈ ചിത്രം ആദ്യമായാണ് തിയറ്ററുകളിലേക്ക് എത്തുന്നത് എന്നതും പ്രത്യേകത ആയിരുന്നു. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. എന്നാല്‍ ദൃശ്യം 2 ന്‍റെ ആദ്യ തിയറ്റര്‍ വരവിനോട് അനുകൂലമായല്ല കാണികള്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍പുറത്തെത്തിയിട്ടുമുണ്ട്.

ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം ചിത്രം ഇതുവരെ നേടിയിരിക്കുന്ന ​ഗ്രോസ് 3.52 ലക്ഷം മാത്രമാണ്. ഷെയര്‍ ആവട്ടെ 1.60 ലക്ഷവും. തങ്ങളുടെ സമീപകാല ഓര്‍മ്മയില്‍ മങ്ങാതെ നില്‍ക്കുന്ന, ഒടിടിയില്‍ എപ്പോഴും റിപ്പീറ്റ് വാച്ച് ചെയ്യുന്ന ചിത്രം ആയതിനാലാവണം കാണികള്‍ ഈ റീ റിലീസിനോട് മുഖം തിരിച്ചത്. ദൃശ്യം 3 എത്തുന്നതിന് മുന്‍പുള്ള ഒരു ട്രെയ്‍ലര്‍ എന്ന നിലയ്ക്ക് കൂടിയാണ് ആശിര്‍വാദ് ഈ റീ റിലീസ് പ്ലാന്‍ ചെയ്തത്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലും ചിത്രത്തിന് സ്ക്രീനുകള്‍ ഉണ്ടായിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഒരു സ്ക്രീനും. മലയാളത്തില്‍ റീ റിലീസില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആയിരുന്നു. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, രാവണപ്രഭു എന്നീ ചിത്രങ്ങളെല്ലാം റീ റിലീസില്‍ പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന റണ്‍ ബേബി റണ്‍ റീ റിലീസ് പരാജയമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഹാഷിറേ..ഇതെങ്ങോട്ടാ..; ഫസ്റ്റ് ഡേ 4.75 കോടി, രണ്ടാം ഞായർ 8 കോടിയിലേറെ; വാഴ 2 തരം​ഗത്തിൽ കേരളം, ആകെ നേടിയത്
'ഷൂട്ട് 120 ദിവസം, പ്രതീക്ഷിച്ചത് 40 കോടി, പക്ഷേ..'; ഓവർസീസിൽ വലിയ ഓഫർ, ആട് 3 ബജറ്റ് പറഞ്ഞ് വേണു കുന്നപ്പിള്ളി