Asianet News MalayalamAsianet News Malayalam

ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനം; 'ക്രിസ്റ്റഫര്‍' അപ്ഡേറ്റ് പ്രഖ്യാപിച്ച് മമ്മൂട്ടി

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം

christopher official teaser launch on january 1 mammootty b unnikrishnan
Author
First Published Dec 28, 2022, 6:36 PM IST

പുതുവര്‍ഷത്തില്‍ മമ്മൂട്ടിയുടെ പ്രധാന റിലീസുകളില്‍ ഒന്നാണ് ബി ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ എത്തുന്ന ക്രിസ്റ്റഫര്‍. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ ജനുവരി 1 ന് വൈകിട്ട് ആറിന് എത്തും എന്നതാണ് അത്. ചിത്രത്തിന്‍റെ ബാനര്‍ ആയ ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെ യുട്യൂബ് ചാനലിലൂടെയാവും ടീസര്‍ എത്തുക.

ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാ​ഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. 

ALSO READ : വീണ്ടും പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ജോജു ജോര്‍ജ്; 'ഇരട്ട' പുതുവര്‍ഷത്തില്‍

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, കലാസംവിധാനം ഷാജി നടുവിൽ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈൻ നിധിൻ ലൂക്കോസ്, കളറിസ്റ്റ് ഷൺമുഖ പാഡ്യൻ, ഡി ഐ മോക്ഷ പോസ്റ്റ്, പിആർഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻ കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Follow Us:
Download App:
  • android
  • ios