ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടി! ആഗോള ബോക്സ് ഓഫീസില്‍ കുതിച്ച് 'ദൃശ്യം 3'

Published : Oct 10, 2026, 12:49 PM IST
hindi drishyam 3 advance booking starts

Synopsis

മലയാളം പതിപ്പിന് ലഭിക്കാത്ത ജനപ്രീതിയുമായി ഹിന്ദി ദൃശ്യം 3 ബോക്സ് ഓഫീസിൽ കുതിക്കുകയാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനാവാത്ത ലെഗസിയുള്ള ഫ്രാഞ്ചൈസിയാണ് ദൃശ്യം. രാജ്യത്തിനകത്തും പുറത്തും ഇത്രയധികം വ്യത്യസ്ത ഭാഷാ റീമേക്കുകള്‍ നടന്ന ഒരു മലയാള ചിത്രവും വേറെയില്ല. തിയറ്ററില്‍ എത്തിയ ഒന്നും മൂന്നും പതിപ്പുകള്‍ വലിയ സാമ്പത്തിക വിജയം നേടിയെങ്കിലും (ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ രണ്ടാം പതിപ്പ് ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു) ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ച പ്രേക്ഷകപ്രീതി മലയാളത്തില്‍ മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ കഥയില്‍ വ്യത്യാസത്തോടെയെത്തിയ ദൃശ്യം 3 ഹിന്ദി റീമേക്ക് ആ ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്.

ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്‍‌ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ദിവസങ്ങള്‍ക്കിപ്പുറവും അത് തുടരുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് തന്നെ ചിത്രം 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 312 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ ഇന്ത്യന്‍ ഗ്രോസ്. വിദേശത്ത് നിന്ന് ചിത്രം ഇതുവരെ നേടിയത് 95 കോടിയും. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 407 കോടി രൂപയും.

വന്‍ പൊട്ടന്‍ഷ്യല്‍ ഉള്ള ചിത്രമായി റിലീസിന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു ഹിന്ദി ദൃശ്യം 3. പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ചിത്രം വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പായിരുന്നു. അത് സാധിച്ചതോടെ ചിത്രം കുതിച്ചു. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്രയായിരിക്കുമെന്ന് ഒട്ടുമേ പ്രവചിക്കാനാവാത്ത നിലയാണ് ഇപ്പോള്‍ ഉള്ളത്. ജീത്തു ജോസഫിന്‍റെ മലയാളം പതിപ്പിന് നേടാനാവാതെ പോയ ജനപ്രീതിയാണ് അജയ് ദേവ്ഗണ്‍ ചിത്രം നേടുന്നത്. ചിത്രം കണ്ട മലയാളികളും ഇത് മലയാളം ദൃശ്യം 3 നേക്കാള്‍ മികച്ച അനുഭവമാണ് നല്‍കിയതെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നുണ്ട്. അഭിഷേക് പടത് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സംവിധായകനൊപ്പം ആമില്‍ കീയന്‍ ഖാനും പര്‍വേസ് ഷെയ്ഖും ചേര്‍ന്നാണ്. തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്ലാവത്, രജത് കപൂര്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

തേന്മാവിൻ കൊമ്പത്തിന് റീ റിലീസ് ഓപ്പണിംഗില്‍ നേടാനായത് എത്ര?, കണക്കുകള്‍ പുറത്ത്
'കപ്പിനു പകരം കപ്പങ്ങ ഇരിക്കട്ടെ...'; ബിഗ് ബോസിൽ നിന്നും പുറത്തായ രാകേഷിനെ ട്രോളി അമ്മ; വീഡിയോ വൈറൽ