തേന്മാവിൻ കൊമ്പത്തിന് റീ റിലീസ് ഓപ്പണിംഗില്‍ നേടാനായത് എത്ര?, കണക്കുകള്‍ പുറത്ത്

Published : Oct 10, 2026, 12:03 PM IST
Mohanlal

Synopsis

തേന്മാവിൻ കൊമ്പത്ത് ആകെ നേടിയത്.

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുത്തൻ സാങ്കേതിക മികവിൽ ഒരുങ്ങിയ ചിത്രമാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ മോഹൻലാലിന്റെ തേൻമാവിൻ കൊമ്പത്തിന് കളക്ഷനില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 13 ലക്ഷമാണ് ഓപ്പണിംഗില്‍ നേടാനായത്.

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടില്‍ 1994ൽ റിലീസ് ചെയ്ത ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4K യിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ പടത്തിന്റെ 4കെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ തുടങ്ങിയ കഥാപാത്രങ്ങളെയും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തെയും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളെയും വീണ്ടും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്ന ട്രെയിലർ ചിത്രത്തിന്റെ ഗൃഹാതുരത്വം നിലനിർത്തുന്നുണ്ട്.

മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലെത്തുമ്പോൾ മലയാള സിനിമയുടെ പ്രിയപ്പെട്ടൊരു കാലഘട്ടത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും ഈ റീ റിലീസ്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ വി ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിളിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. രചന, സംവിധാനം പ്രിയദർശൻ, നിർമ്മാതാവ് എൻ ഗോപാലകൃഷ്ണൻ, ബാനർ പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ്, ഛായാഗ്രഹണം കെ വി ആനന്ദ്, സംഗീതം ബേണി- ഇഗ്നേഷ്യസ്, പശ്ചാത്തല സംഗീതം എസ് പി.വെങ്കടേഷ്, എഡിറ്റിംഗ് എൻ ഗോപാലകൃഷ്ണൻ, ഗാനരചന ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് ഉണ്ണി രാജേന്ദ്രൻ, പിആർഒ ഐശ്വര്യ രാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കപ്പിനു പകരം കപ്പങ്ങ ഇരിക്കട്ടെ...'; ബിഗ് ബോസിൽ നിന്നും പുറത്തായ രാകേഷിനെ ട്രോളി അമ്മ; വീഡിയോ വൈറൽ
റീ റിലീസിനൊരുങ്ങി 'തേന്മാവിൻ കൊമ്പത്ത്'; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു