കങ്കണയ്ക്ക് വീണ്ടും ബോക്സോഫീസില്‍ കഷ്ടകാലമോ?: 'എമര്‍ജന്‍സി' നാലാം നാള്‍ നേടിയത്

Published : Jan 21, 2025, 01:20 PM IST
കങ്കണയ്ക്ക് വീണ്ടും ബോക്സോഫീസില്‍ കഷ്ടകാലമോ?: 'എമര്‍ജന്‍സി' നാലാം നാള്‍ നേടിയത്

Synopsis

കങ്കണ റണൗട്ട് സംവിധാനം ചെയ്ത എമർജൻസി നാലാം ദിവസം 93 ലക്ഷം രൂപ നേടി. ആകെ കളക്ഷൻ 11.28 കോടി. 1975-ലെ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയുള്ള ചിത്രം.

മുംബൈ: കങ്കണ റണൗട്ട് സംവിധാനവും പ്രധാന വേഷവും കൈകാര്യം ചെയ്ത എമര്‍ജന്‍സി തീയറ്ററില്‍ വെള്ളിയാഴ്ചയാണ് എത്തിയത്. 1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്തെ  അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ജീവചരിത്രപരമായ പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. ബോക്സോഫീസ് ട്രാക്കറായ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് അപ്‌ഡേറ്റ് പ്രകാരം എമർജൻസി ഇതുവരെ ബോക്‌സ് ഓഫീസിൽ 10 കോടി ഗ്രോസ് നേടിയിട്ടുണ്ട്. 

കണക്കുകൾ പ്രകാരം എമർജൻസി റിലീസിന്‍റെ നാലാം ദിവസം ഇന്ത്യയില്‍ ആകെ നേടിയത് 93 ലക്ഷം രൂപയാണ്. ഈ സിനിമയുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കളക്ഷനാണ് ഇത്. ഇതോടെ നാല് ദിവസത്തില്‍  11.28 കോടി രൂപയാണ് ചിത്രത്തിന്‍റെ ആകെ കളക്ഷൻ. ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷൻ 2.5 കോടി ആയിരുന്നു, പിന്നീടുള്ള ദിവസങ്ങളിൽ ചെറിയ വളർച്ച കാണിച്ചു. രണ്ടാം ദിവസം യഥാക്രമം 3.6 കോടിയും മൂന്നാം ദിനം 4.25 കോടിയും നേടി.

എമര്‍ജന്‍സിയേക്കാള്‍ ഓപണിം​ഗ് ലഭിച്ച ഒരു കങ്കണ ചിത്രം ഇതിന് മുന്‍പ് വന്നത് കൊവിഡിന് മുന്‍പ് ആയിരുന്നു. 2020 ജനുവരിയില്‍ എത്തിയ പങ്ക ആയിരുന്നു അത്. 2.70 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. 

അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന എമര്‍ജന്‍സിയില്‍ ശ്രേയസ് തല്‍പാഡെ, മിലിന്ദ് സോമന്‍, മഹിം ചൗധരി, അനുപം ഖേര്‌ തുടങ്ങി വലിയ താരനിര ഉണ്ട്. 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു. ഏറെ നാളത്തെ താമസത്തിന് ശേഷം ജനുവരി 17ന് തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. 

ഒടുവില്‍ തിരിച്ചുവരുന്നോ കങ്കണ? 'എമര്‍ജന്‍സി' റിലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

ഇന്ദിര ഗാന്ധി നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ്: വിവാദ പ്രസ്താവനയുമായി കങ്കണ

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി