തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

Published : Apr 27, 2024, 09:10 AM IST
തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

Synopsis

ഫഹദ് നായകനായ ആവേശം കുതിക്കുന്നു.

ഫഹദ് നായകനായ ആവേശം വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 112 കോടി ക്ലബില്‍ ഇടംനേടി എന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ കേരള കളക്ഷൻ കണക്കുകളിലും സുവര്‍ണ നേട്ടത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു..

കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം നേടി എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകര്‍ഷണം. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: ഇന്ത്യയിലെ റീ റിലീസിലും ഞെട്ടിക്കുന്ന കളക്ഷനുമായി ഗില്ലി, മുന്നില്‍ ആ ഇതിഹാസ ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

3900 കോടി കളക്ഷന്‍! ആ ചിത്രം ഇന്ന് ഇറങ്ങിയിരുന്നുവെങ്കില്‍ 'ബാഹുബലി'യേക്കാളും 'ധുരന്ധറി'നെക്കാളും വലിയ ഹിറ്റ്
നിറഞ്ഞ സദസ്സില്‍ പിന്നിട്ടത് ഒരു മാസം; 'ധുരന്ധര്‍ 2' ഇതുവരെ എത്ര നേടി? കണക്കുകള്‍