Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ റീ റിലീസിലും ഞെട്ടിക്കുന്ന കളക്ഷനുമായി ഗില്ലി, മുന്നില്‍ ആ ഇതിഹാസ ചിത്രം മാത്രം

ഗില്ലിക്ക് മുന്നില്‍ ആ ഇതിഹാസ ചിത്രം മാത്രം.

Thalapathy Vijay Ghilli weekly collection report out hrk
Author
First Published Apr 26, 2024, 6:47 PM IST | Last Updated Apr 26, 2024, 6:47 PM IST

വിജയ് നായകനായി ഹിറ്റായ ഗില്ലി തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരുന്നു. വിജയ്‍ വേഷമിട്ട ഗില്ലി 2004ലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. അന്ന് ആഗോളതലത്തില്‍ ഗില്ലി 50 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വീണ്ടും എത്തിയപ്പോള്‍  അമ്പരപ്പിക്കുന്ന ഒരു കളക്ഷനാണ് ഗില്ലി ബോക്സ് ഓഫീസില്‍ നേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

വിജയ്‍യുടെ ഗില്ലി ആകെ 20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്‍ചയ്‍ക്കുള്ളിലാണ് വിജയ്‍യുടെ ഗില്ലി ആകെ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കിയത്. റി റീലീസില്‍ വിജയ്‍യുടെ ഗില്ലിയുടെ കളക്ഷൻ റെക്കോര്‍ഡാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഗില്ലിയുടെ കളക്ഷനേക്കാളും റീ റിലീസില്‍ നേടിയത് ഇതിഹാസ ചിത്രമായ ടൈറ്റാനിക് ത്രീഡി മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

വിജയ് നായകനായ ഗില്ലിയുടെ തിരക്കഥയും സംവിധാനവും ധരണിയായിരുന്നു. തൃഷയാണ് വിജയ്‍ നായകനായ ഗില്ലി സിനിമയില്‍ നായികയായത്. ഛായാഗ്രാഹണം എസ് ഗോപിനാഥായിരുന്നു. വിജയ്‍യുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ഗില്ലിയുടെ സംഗീതം നിര്‍വഹിച്ചത് വിദ്യാസാഗറായിരുന്നു. 

സംവിധായകൻ ലോകേഷ് കനകരാജിന്റെ ലിയോയാണ് ഒടുവില്‍ വിജയ് നായകനായി വേഷമിട്ട് പ്രദര്‍ശനത്തിനെത്തിയത്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios