നിവിൻ പോളിയെത്തിയും ഫഹദിനെ തടയാനാകുന്നില്ല. കളക്ഷനില്‍ ആവേശം കുതിക്കുന്നു, കേരളത്തിലെ കണക്കുകള്‍

Published : May 02, 2024, 10:53 AM IST
നിവിൻ പോളിയെത്തിയും ഫഹദിനെ തടയാനാകുന്നില്ല. കളക്ഷനില്‍ ആവേശം കുതിക്കുന്നു, കേരളത്തിലെ കണക്കുകള്‍

Synopsis

മലയാളി ഫ്രം ഇന്ത്യയെത്തിയിട്ടും കേരള കളക്ഷനില്‍ ആവേശത്തിന്റെ കുതിപ്പ്.

അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഹിറ്റ് ചിത്രമാണ് ആവേശം. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 132 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ കേരളത്തിലെ  കളക്ഷനും അമ്പരപ്പിക്കുന്നതാണ്. കേരള ബോക്സ് ഓഫീസില്‍ 66 കോടിയും നേടി എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആവേശം റിലീസായി ഇരുപത്തിയൊന്നാം ദിവസവും കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിവിൻ പോളി നായകനായി വേഷമിട്ട ചിത്രം മലയാളി ഫ്രം ഇന്ത്യ റിലീസായിട്ടും ആവേശം കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: എത്രയാണ് ശരിക്കും നേടിയത്?, ഓപ്പണിംഗ് കളക്ഷനില്‍ മലയാളി ഫ്രം ഇന്ത്യ ഞെട്ടിച്ചോ?, ഇതാ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'12 വര്‍ഷം മുന്‍പ് ബോക്സ് ഓഫീസിലെ ആ റെക്കോര്‍ഡ്'; 'ഗ്യാങ്സ്റ്റര്‍' നേടിയ ഷെയര്‍ വെളിപ്പെടുത്തി നിര്‍മ്മാതാവ്
നുണ പറയാനില്ല, മാമാങ്കത്തിന് ആവശ്യത്തിൽ കൂടുതൽ കിട്ടി, മാളികപ്പുറം 100 കോടി നേടിയിട്ടില്ല; വേണു കുന്നപ്പിള്ളി