എത്രയാണ് ശരിക്കും നേടിയത്?, ഓപ്പണിംഗ് കളക്ഷനില്‍ മലയാളി ഫ്രം ഇന്ത്യ ഞെട്ടിച്ചോ?, ഇതാ കണക്കുകള്‍ പുറത്ത്

Published : May 02, 2024, 09:01 AM IST
എത്രയാണ് ശരിക്കും നേടിയത്?, ഓപ്പണിംഗ് കളക്ഷനില്‍ മലയാളി ഫ്രം ഇന്ത്യ ഞെട്ടിച്ചോ?, ഇതാ കണക്കുകള്‍ പുറത്ത്

Synopsis

മലയാളി ഫ്രം ഇന്ത്യക്ക് നേടാനായ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

നിവിൻ പോളി നായകനായി എത്തിയ ചിത്രം മലയാളി ഫ്രം ഇന്ത്യ കേരള കളക്ഷനില്‍ നേട്ടമുണ്ടാക്കിയിരുന്നു. നിവിൻ പോളി സോളോ നായകനായെത്തിയ ചിത്രം എന്ന നിലയില്‍ മികച്ച ഒരു കളക്ഷനാണ് മലയാളി ഫ്രം ഇന്ത്യ നേടിയിരിക്കുന്നത്. നിവിൻ പോളിയുടെ ഒരു വൻ തിരിച്ചുവരവ് കൂടിയായിരിക്കുന്നു മലയാളി ഫ്രം ഇന്ത്യ. കേരളത്തില്‍ നിന്ന് റിലീസിന് 2.75 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മലയാളി ഫ്രം ഇന്ത്യ ഒരു കോടി രൂപയിലധികം മുൻകൂറായി നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവിധാനം ഡിജോ ജോസ് ആന്റണിയും തിരക്കഥ ഷാരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമൻ നിര്‍വഹിക്കുന്നു. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ ,ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്‍ണ, എന്നിവരും എത്തുന്നു.

ചിത്രം നിര്‍മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്‍ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്. പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, മേക്കപ്പ് റോണെക്സ് സേവ്യർ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ  സിങ്ക് സിനിമ, ഫൈനൽ മിക്സിങ് രാജകൃഷ്‍ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം,  കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്‍മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ്  .

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം 'ഏഴ് കടൽ ഏഴ് മലൈ'യും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. 'ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്‍തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടൽ ഏഴ് മലൈ. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ നായിക അഞ്ജലി ആണ്.

Read More: വമ്പൻ വിജയം, തമിഴ്‍നാട്ടില്‍ നിന്നുള്ള കളക്ഷൻ കണക്കുകളും പുറത്ത്, ഗില്ലി സര്‍പ്രൈസാകുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍