ഫാസ്റ്റ് എക്‌സ് : ഇന്ത്യന്‍ ബോക്സോഫീസില്‍ നൂറുകോടി നേടുന്ന ഈ വര്‍ഷം ഇറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രം

Published : May 30, 2023, 11:07 AM IST
ഫാസ്റ്റ് എക്‌സ് : ഇന്ത്യന്‍ ബോക്സോഫീസില്‍ നൂറുകോടി നേടുന്ന ഈ വര്‍ഷം ഇറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രം

Synopsis

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്‌സ് റിലീസായി രണ്ടാം ശനിയാഴ്ച 100 കോടി കടന്നുവെന്നാണ് പറയുന്നത്. 

മുംബൈ: ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ചിത്രം ഫാസ്റ്റ് എക്‌സ് റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും 100 ​​കോടി നേടി. ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഹോളിവുഡ് ഓപ്പണർ എന്ന റെക്കോർഡ് നേടിയ ഫാസ്റ്റ് എക്‌സ് ഇപ്പോൾ 100 കോടിയിലധികം കളക്ഷൻ നേടുന്ന ഈ വർഷത്തെ ആദ്യത്തെ ഹോളിവുഡ് ചിത്രമായി മാറി.

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയിലെ പത്താമത്തെ ചിത്രമായ ഫാസ്റ്റ് എക്‌സ് റിലീസായി രണ്ടാം ശനിയാഴ്ച 100 കോടി കടന്നുവെന്നാണ് പറയുന്നത്. ലൂയിസ് ലെറ്റെറിയർ സംവിധാനം ചെയ്ത ഫാസ്റ്റ് എക്‌സിന്‍റെ ഹിന്ദി പതിപ്പ് ഇംഗ്ലീഷിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് കണക്കുകള്‍.

ഹിന്ദിപതിപ്പ് ഏകദേശം 54 കോടി ഗ്രോസ് നേടി, ഇംഗ്ലീഷ് പതിപ്പ് രണ്ടാം ഞായറാഴ്ച വരെ 52 കോടി കളക്ഷൻ നേടി. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ 6 കോടിയിലധികം നേടിയതായി ഇൻഡസ്ട്രി ട്രാക്കർ കണക്കുകള്‍ പറയുന്നത്. 

ഫാസ്റ്റ് എക്‌സിന്റെ നെറ്റ് കളക്ഷൻ  നോക്കിയാല്‍. ഫർഹാദ് സാംജിയുടെ സൽമാൻ ഖാൻ നായകനായ കിസി കാ ഭായ് കിസി കി ജാന്‍റെ ഇന്ത്യൻ നെറ്റ് കളക്ഷൻ 109.29 കോടിയെ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

2015-ൽ ഇന്ത്യയിൽ 108 കോടി നേടിയ ഫ്യൂരിയസ് 7-ന് ശേഷം രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ ഫ്രാഞ്ചേസിയുടെ പടമാണ് ഫാസ്റ്റ് എക്‌സ്. ആഗോള ബോക്‌സ് ഓഫീസ് മുന്നിൽ, ഫാസ്റ്റ് എക്‌സ് ഞായറാഴ്ച 500 മില്യൺ ഡോളറിലെത്തിയെന്നാണ് വിവരം. വടക്കേ അമേരിക്കയിൽ ആഭ്യന്തരമായി 108 മില്യൺ ഡോളറും അന്തർദ്ദേശീയമായി 399 മില്യൺ ഡോളറും ഈ ചിത്രം നേടിയിട്ടുണ്ട്. 

'ദ കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍' : സ്കോര്‍സെസിയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍

'അത്ഭുതം കാണിക്കുന്ന പെണ്‍ സംഘം': ദ മാർവൽസിന്‍റെ ആദ്യ ട്രെയിലർ

 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി