ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം മാത്രം, മലയാളത്തിന്റെ 2024

Published : Feb 28, 2024, 08:03 AM ISTUpdated : Feb 28, 2024, 02:01 PM IST
ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം മാത്രം, മലയാളത്തിന്റെ 2024

Synopsis

മഞ്ഞുമ്മല്‍ ബോയ്‍സിന്റെ മുന്നേറ്റത്തില്‍ കേരളത്തില്‍ ആരൊക്കെ വീണു?.

കേരള ബോക്സ് ഓഫീസില്‍ 2024 കളക്ഷന്റെ കൊയ്ത്തുകാലമാണ്. തുടങ്ങിയതേ ഉള്ളൂ 2024. അപ്പോഴേക്കും മൂന്ന് ഹിറ്റുകളാണ് മലയാളം സിനിമയില്‍ ഉണ്ടായിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകളെടുക്കുമ്പോള്‍ കേളത്തിലെ ഓപ്പണിംഗ് കളക്ഷനില്‍ രണ്ടാമതുള്ള മഞ്ഞുമ്മല്‍ ബോയ്‍സ് പുത്തൻ റെക്കോര്‍ഡുകള്‍ തീര്‍ക്കുമെന്നതില്‍ ഒരു പ്രതീക്ഷ.

കേരളത്തില്‍ 2023ല്‍ റിലീസ് ദിന കളക്ഷനില്‍ ഒന്നാമതെത്തിയ ദളപതി നായകനായ ലിയോ 12 കോടി രൂപയോളം നേടിയിരുന്നു റിപ്പോര്‍ട്ട്.  ഇക്കുറി മോഹൻലാല്‍ നായകനായ മലയാള ചിത്രം മലൈക്കോട്ടൈ വാലിബൻ കേരള ബോക്സ് ഓഫീസില്‍ 5.85 കോടി നേടി ഓപ്പണിംഗില്‍ ഒന്നാമത് എത്തിയിരിക്കുന്നു. സംവിധായകൻ ചിദംബരം ഒരുക്കിയ പുതിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‍സിന് വാലിബന്റെ തൊട്ടുപിന്നില്‍ എത്താനായി എന്നത് ചെറിയ കാര്യമല്ല. മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തില്‍ 3.35 കോടി രൂപ നേടിയാണ് രണ്ടാമത് എത്തിയത്.

ഓപ്പണിംഗില്‍ മൂന്നാമത് അബ്രഹാം ഓസ്‍ലറാണ്. ജയറാമിന്റെ ഓസ്‍ലറില്‍ കേരളത്തില്‍ 3.10 കോടിയാണ് റിലീസിന് നേടിയത്. നാലാമതുള്ള ഭ്രമയുഗം നേടിയത് 3.05 കോടി രൂപയാണ്. തൊട്ടുപിന്നിലുള്ള അന്വേഷിപ്പിൻ കണ്ടെത്തും 1.26 കോടി രൂപയും നേടി.

ആറാമതുള്ള പ്രേമലു കേരളത്തില്‍ 0.96 കോടി രൂപയാണ് നേടിയത്. തൊട്ടുപിന്നില്‍ ധനുഷ് നായകനായ തമിഴ്‍ ചിത്രം ക്യാപ്റ്റൻ മില്ലര്‍ എത്തിയത് കേരള ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്‍ 0.60 കോടി രൂപ നേടിയിട്ടാണ്. പിന്നീടുള്ള തുണ്ട് കേരളത്തില്‍ 0.26 കോടി രൂപ നേടിയപ്പോള്‍ ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ 0.22 കോടിയും പത്താമതുള്ള വിനയ്‍ ഫോര്‍ട്ടിന്റെ ആട്ടം 0.16 കോടി രൂപയുമാണ് നേടിയത്. വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രം ദ ഗോട്ടടക്കമുള്ള വമ്പൻ റിലീസുകള്‍ 2024ല്‍ എത്താനുണ്ട് എന്നതിനാല്‍ 2023 പോലെ മലയാളം അന്യഭാഷ സിനിമകളുടെ പിന്നിലായിപ്പോകുമോ എന്ന് തെല്ല് സംശയമില്ലാതില്ല.

Read More: ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനുമായി വിവാഹിതയായി, വെളിപ്പെടുത്തി ലെന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം