ആദ്യദിന കളക്ഷനില്‍ 'വാര്‍' പിന്നിലാക്കിയ നാല് സിനിമകള്‍

Published : Oct 03, 2019, 07:30 PM IST
ആദ്യദിന കളക്ഷനില്‍ 'വാര്‍' പിന്നിലാക്കിയ നാല് സിനിമകള്‍

Synopsis

ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിത്രമായിരുന്നു ഹൃത്വിക്കും ടൈഗറും പ്രധാന കഥാപാത്രങ്ങളായെത്തിയ 'വാര്‍'. ആ പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കാത്ത പ്രകടനമാണ് ചിത്രം ബോക്‌സ്ഓഫീസില്‍ നേടുന്നത്.  

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡിട്ടത് വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 53.35 കോടിയാണ് റിലീസ് ദിനമായ ബുധനാഴ്ച ചിത്രം നേടിയത്. ബോളിവുഡിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഒന്നാം സ്ഥാനത്താണ് ഈ ആദ്യദിന കളക്ഷന്‍. ബോളിവുഡില്‍ ഈ വര്‍ഷത്തെ റിലീസുകളിലെ ഫസ്റ്റ് ഡേ കഷക്ഷനില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള സിനിമകളും അവ നേടിയ തുകയും താഴെ പറയുന്നതാണ്.

1. വാര്‍- 53.35 കോടി

2. ഭാരത്- 42.30 കോടി

3. മിഷന്‍ മംഗള്‍- 29.16 കോടി

4. സാഹോ (ഹിന്ദി പതിപ്പ്)- 24.40 കോടി

5. കളങ്ക്- 21.60 കോടി

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളുമായി ഇന്ത്യയില്‍ മാത്രം 4000 സ്‌ക്രീനുകളിലാണ് 'വാര്‍' റിലീസ് ചെയ്യപ്പെട്ടത്. വിദേശത്ത് 1350 സ്‌ക്രീനുകളുമടക്കം ആകെ 5350 സ്‌ക്രീനുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ നായിക വാണി കപൂര്‍ ആണ്. ഛായാഗ്രഹണം ബെഞ്ചമിന്‍ ഗാസ്പര്‍. 

(കണക്കുകള്‍ക്ക് കടപ്പാട്: തരണ്‍ ആദര്‍ശ്)

PREV
click me!

Recommended Stories

മമ്മൂട്ടി കമ്പനിക്ക് ബമ്പര്‍! കേരളം മുതല്‍ ന്യൂസിലന്‍ഡ് വരെ എത്ര നേടി? 'കളങ്കാവല്‍' ക്ലോസിംഗ് ബോക്സ് ഓഫീസ്
ജയറാം റിട്ടേണ്‍സ്, രണ്ടാം ദിനം കളക്ഷന്‍ ഇരട്ടി! 'ആശകള്‍ ആയിരം' ഇതുവരെ നേടിയത്