ചിരഞ്ജീവിയുടെ സെയ് റാ നരസിംഹ റെഡ്ഡി കുതിപ്പ് തുടങ്ങി, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

By Web TeamFirst Published Oct 3, 2019, 10:06 AM IST
Highlights

ചിരഞ്ജീവി നായകനായി പ്രദര്‍ശനത്തിന് എത്തിയ സെയ് റാ നരസിംഹ റെഡ്ഡിയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

ചിരഞ്ജീവി നായകനായി വേഷമിട്ട സെയ് റാ നരസിംഹ റെഡ്ഡി കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിയിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറുമൊക്കെ തരംഗമായിരുന്നു. സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ വലിയ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്.  ഹൈദരബാദ് ആര്‍ടിസി എക്സ് റോഡില്‍ മാത്രം ചിത്രം സ്വന്തമാക്കിയത് 25 ലക്ഷം രൂപയാണ്.

RTC X Roads, Hyderabad Day 1 - 20 shows Gross 25,40,217/-👌

X Roads Day 1 TOP 5 Grossers👍 36,09,236/- 34,29,293/- 28,96,772/- 28,78,265/- 25,40,217/-

— Raghu Nandan Reddy (@Ragsblr)

Correction: Sullurupeta Day 1 Total 14 shows Gross - 18,74,900/-👌 Big screen Day 1 6 shows Total Gross - 16,83,500/-👌

Day 2 occupancy is more than 75% for 8 shows as of now. Excellent👍👍

— Raghu Nandan Reddy (@Ragsblr)

has taken Excellent opening in Guntur area. Day 1 share 5,05,83,052/-🙏👌

All Time TOP 2 Day 1👍 Day 1 share 6.18 CR.

— Raghu Nandan Reddy (@Ragsblr)

has reached its first milestone now!! Hits 1M in North America 🇺🇸🇨🇦 !! Going super strong!! 🚩 pic.twitter.com/mfwaAFeCOb

— Ramesh Bala (@rameshlaus)

Telugu - 25 lakhs
Tamil - 7 lakhs https://t.co/eZGt4MW4c1

— Kaushik LM (@LMKMovieManiac)

യുഎസ്സില്‍ ചിത്രം ആദ്യ ദിനം ഏഴ് കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈന്നൈയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തെലുങ്ക് ചിത്രം 25 ലക്ഷവും തമിഴ് ഡബ്ബ് പതിപ്പ് ഏഴ് ലക്ഷം രൂപയുമാണ് സ്വന്തമാക്കിയത്.  ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തുന്നു. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനുള്ള അണിയറപ്രവര്‍ത്തകരുടെ ശ്രമം വിജയിച്ചിട്ടുണ്ട്. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!