'ബാഹുബലി'യും വീണു; കേരളത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന ഇതരഭാഷാ ചിത്രമായി 'ജയിലർ 2 '

Published : Oct 28, 2026, 12:18 PM IST
jailer 2 movie

Synopsis

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന അന്യഭാഷാ ചിത്രം എന്ന ബാഹുബലി 2-ന്‍റെ ഒൻപത് വർഷത്തെ റെക്കോർഡ് രജനികാന്തിന്‍റെ ജയിലർ 2 തകർത്തു.

ഇതര ഭാഷാ ചിത്രങ്ങള്‍ക്ക് എപ്പോഴും വളക്കൂറുള്ള മാര്‍ക്കറ്റ് ആണ് കേരളം. മറുഭാഷയിലെ പല താരങ്ങള്‍ക്കും ഇവിടെ വലിയ ആരാധകവൃന്ദവുമുണ്ട്. ഇപ്പോഴിതാ ഒരു മറുഭാഷാ ചിത്രം ഒന്‍പത് വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡ് ഭേദിച്ചിരിക്കുകയാണ്. രജനികാന്ത് ചിത്രം ജയിലര്‍ 2 ആണ് ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മറികടന്നിരിക്കുന്നതോ എസ് എസ് രാജമൗലിയുടെ പാന്‍ ഇന്ത്യന്‍ ഹിറ്റ് ബാഹുബലി 2 നെയും. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മറുഭാഷാ ചിത്രം എന്ന നേട്ടമാണ് ബാഹുബലി 2 നെ മറികടന്ന് ജയിലര്‍ 2 നേടിയിരിക്കുന്നത്.

റിലീസിന്‍റെ 13-ാം ദിനത്തിലാണ് ബാഹുബലി 2 ന്‍റെ കേരളത്തിലെ ലൈഫ് ടൈം കളക്ഷന്‍ ജയിലര്‍ 2 മറികടന്നിരിക്കുന്നത്. ബാഹുബലി 2 ന്‍റെ കേരളത്തിലെ ലൈഫ് ടൈം കളക്ഷന്‍ 72.25 കോടി ആയിരുന്നു. ജയിലര്‍ 2 ആവട്ടെ 13-ാം ദിനത്തില്‍ കേരളത്തില്‍ നിന്ന് 72.85 കോടി എന്ന കളക്ഷനില്‍ എത്തിയിട്ടുണ്ട്. ബാഹുബലിക്ക് ശേഷം നിരവധി മറുഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വലിയ തരംഗം തീര്‍ത്തിട്ടുണ്ടെങ്കിലും ആ റെക്കോര്‍ഡ് ഇതുവരെ തകര്‍ക്കപ്പെടാതെ കിടന്നിരുന്നു എന്നതാണ് ശ്രദ്ധേയം. വിക്രം നായകനായ ഐ എന്ന ഷങ്കര്‍ ചിത്രത്തെ മറികടന്നാണ് 2017 ല്‍ ബാഹുബലി 2 കേരളത്തില്‍ ഈ റെക്കോര്‍ഡ് ഇട്ടത്. 19.75 കോടി ആയിരുന്നു കേരളത്തില്‍ ഐ നേടിയ ലൈഫ് ടൈം ഗ്രോസ്. അതേസമയം ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തില്‍ മികച്ച കളക്ഷന്‍ നേടിയ ഇതര ഭാഷാ ചിത്രങ്ങളുടെ ലിസ്റ്റ് മൊത്തത്തില്‍ മാറിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ബാഹുബലി 2 കഴിഞ്ഞാല്‍ ലിസ്റ്റില്‍ ഉള്ളത് കെജിഎഫ് 2 ആണ്. 2022 ല്‍ എത്തിയ ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 64.98 കോടിയാണ്. ലിയോ ആണ് നാലാമത്. കളക്ഷന്‍ 59.64 കോടി. ജയിലര്‍ ആദ്യ ഭാഗമാണ് അടുത്ത സ്ഥാനത്ത്. 54.76 കോടിയാണ് നേട്ടം. കാന്താര ചാപ്റ്റര്‍ 1, വിക്രം, കല്‍ക്കി 2898 എഡി, കൂലി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങളാണ് ലിസ്റ്റില്‍. അതേസമയം ആഗോള ബോക്സ് ഓഫീസിലും ഒരു തമിഴ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട് ജയിലര്‍ 2.

PREV
Read more Articles on
click me!

Recommended Stories

ബുക്ക് മൈ ഷോയിലൂടെ മാത്രം ഒരു കോടി ടിക്കറ്റുകള്‍! തമിഴ് സിനിമയില്‍ റെക്കോര്‍‍ഡ് ഇട്ട് 'ജയിലര്‍ 2'
600 കോടി പിന്നിട്ട് 'ജയിലർ 2'; തരംഗമായി മുത്തുവേൽ പാണ്ഡ്യൻ