കേരളത്തില്‍ കിംഗായി ഷാരൂഖ്: കേരളത്തിലും റിലീസ് ദിവസം തീര്‍ത്തത് റെക്കോഡ്, നേടിയ കോടി കണക്ക് ഇങ്ങനെ.!

Published : Sep 08, 2023, 09:58 AM IST
കേരളത്തില്‍ കിംഗായി ഷാരൂഖ്: കേരളത്തിലും റിലീസ് ദിവസം തീര്‍ത്തത് റെക്കോഡ്, നേടിയ കോടി കണക്ക് ഇങ്ങനെ.!

Synopsis

ഇപ്പോള്‍ ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യത്തെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റ് പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന്. 

കൊച്ചി: ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ സിനിമ കഴിഞ്ഞ ദിവസമാണ് റിലീസായത്. 5000ത്തിലേറെ സ്ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്.  പഠാനെ മറികടന്ന് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ ഓപ്പണിംഗാണ് ജവാന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ജവാൻ ആദ്യ ദിവസം ഏകദേശം 75 കോടി രൂപ നേടിയെന്നാണ് വിവരം. അതിൽ ഏകദേശം 65 കോടി രൂപ ഹിന്ദി പതിപ്പിൽ നിന്നാണ് ലഭിച്ചത് എന്നാണ് വിവരം. ബാക്കി 10 കോടി രൂപ തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്നാണ് ലഭിച്ചത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യത്തെ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റ് പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് വിവരം. നേരത്തെ പഠാന്‍ ആയിരുന്നു ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. പഠാന്‍ 1.9 കോടിയാണ് അന്ന് നേടിയിരുന്നത്. 

നേരത്തെ ചിത്രത്തിന്‍റെ രാജ്യത്തെ നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ടിരുന്നു. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപ നേടിയപ്പോള്‍ ഷാരൂഖ് ഖാന്റെ സ്വപ്‍ന പ്രൊജക്റ്റ് സിനിപൊളിസില്‍ 3.75 കോടിയും നേടി 12 മണി വരെ ആകെ 19.35 കോടിയായിരിക്കുകയാണ്. 

നയൻതാരയാണ് ജവാനില്‍ നായികയായി എത്തിയിരിക്കുന്നത്. നയൻതാര ജവാനില്‍ മികച്ച പ്രകടനമാണെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ആക്ഷനിലും മികവ് കാട്ടിയിരിക്കുന്നു നയൻതാര. കേവലം ഒരു നായികയെന്നതില്‍ ഉപരിയായി ചിത്രത്തില്‍ കരുത്തുറ്റ വേഷമാണ്  നയൻതാരയ്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വില്ലൻ വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. 

ഷാരൂഖ് ഖാൻ വേഷമിടുന്ന ഒരു ചിത്രം എന്ന നിലയില്‍ പ്രതീക്ഷകള്‍ നിറവേറ്റാൻ ജവാന് കഴിഞ്ഞിട്ടില്ല എന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. തമിഴ് പശ്ചാത്തലത്തില്‍ എത്തിയ ഒരു ചിത്രം എന്ന അഭിപ്രായമാണ് ഷാരൂഖ് ഖാൻ കേന്ദ്ര വേഷത്തില്‍ എത്തിയ ജവാനെ കുറിച്ച്  മറ്റ് ചിലരുടേത്.

ഷാരൂഖ് പറയുന്ന സാമൂഹ്യ പ്രശ്നങ്ങള്‍, മാസ് മസാല - ജവാന്‍ റിവ്യൂ

അമിതാഭും ഷാരൂഖും വീണ്ടും ഒന്നിച്ചു: ഇത്തവണയും 'ആലിയയുടെ' പേര്.!

​​​​​​​Asianet News Live
 

PREV
click me!

Recommended Stories

188 ലേറ്റ് നൈറ്റ് ഷോകള്‍! 'വാള്‍ട്ടറും' പിള്ളേരും ആദ്യ ദിനം നേടിയത് എത്ര? 'ചത്താ പച്ച' ഓപണിംഗ് ബോക്സ് ഓഫീസ്
പവർ പാക്ക്ഡ് പോസിറ്റീവ് ഓപ്പണിംഗുമായി റൗഡികൾ റിങ്ങിലേക്ക്; ആദ്യദിനം തന്നെ തിയേറ്ററുകൾ ഇളക്കി മറിച്ച് 'ചത്താ പച്ച'