റിലീസിന് ജവാൻ നേടിയത്?, ആദ്യ കളക്ഷൻ റിപ്പോര്‍ട്ട്

Published : Sep 07, 2023, 05:22 PM ISTUpdated : Sep 07, 2023, 05:28 PM IST
റിലീസിന് ജവാൻ നേടിയത്?, ആദ്യ കളക്ഷൻ റിപ്പോര്‍ട്ട്

Synopsis

ഷാരൂഖ് ഖാനറെ ജവാന്റെ ആദ്യ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

പ്രഖ്യാപനംതൊട്ടേ പ്രതീക്ഷകളുണ്ടായിരുന്ന ഷാരൂഖ് ഖാൻ ചിത്രമായിരുന്നു ജവാൻ. ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതും ജവാനില്‍ ആകാംക്ഷയുണ്ടാക്കി. ഷാരൂഖ് ഖാന്റെ ജവാന് തീയറ്ററിലെ ആദ്യ പ്രതീകരണങ്ങളും മികച്ചതായിരുന്നു. റിലീസിന് ഷാരൂഖിന്റെ ജവാൻ എത്ര കളക്ഷൻ നേടും എന്നതിന്റെ സൂചനകള്‍ പുറത്തായിരിക്കുകയാണ്.

രാജ്യത്തെ നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപ നേടിയപ്പോള്‍ ഷാരൂഖ് ഖാന്റെ സ്വപ്‍ന പ്രൊജക്റ്റ് സിനിപൊളിസില്‍ 3.75 കോടിയും നേടി 12 മണി വരെ ആകെ 19.35 കോടിയായിരിക്കുകയാണ്. ഹൈപ്പുമായെത്തിയ ജവാന്റെ റിലീസ് ദിവസ കളക്ഷൻ വിശദമായി വ്യക്തമാകാൻ നാളത്തെ റിപ്പോര്‍ട്ടിന് കാത്തിരിക്കണം. പഠാന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ പുതിയ ചിത്രത്തിന് ആകില്ലെന്നാണ് ഇപ്പോഴത്തെ സൂചനകളില്‍ നിന്ന് മനസിലാകുന്നത്

നയൻതാരയാണ് ജവാനില്‍ നായികയായി എത്തിയിരിക്കുന്നത്. നയൻതാര ജവാനില്‍ മികച്ച പ്രകടനമാണെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ആക്ഷനിലും മികവ് കാട്ടിയിരിക്കുന്നു നയൻതാര. കേവലം ഒരു നായികയെന്നതില്‍ ഉപരിയായി ചിത്രത്തില്‍ കരുത്തുറ്റ വേഷമാണ്  നയൻതാരയ്‍ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വില്ലൻ വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നു. ഷാരൂഖ് ഖാൻ വേഷമിടുന്ന ഒരു ചിത്രം എന്ന നിലയില്‍ പ്രതീക്ഷകള്‍ നിറവേറ്റാൻ ജവാന് കഴിഞ്ഞിട്ടില്ല എന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. തമിഴ് പശ്ചാത്തലത്തില്‍ എത്തിയ ഒരു ചിത്രം എന്ന അഭിപ്രായമാണ് ഷാരൂഖ് ഖാൻ കേന്ദ്ര വേഷത്തില്‍ എത്തിയ ജവാനെ കുറിച്ച്  മറ്റ് ചിലരുടേത്.

പക്ഷേ വളരെ തയ്യാറെടുപ്പുകളോടെയായിരുന്നു ഷാരൂഖ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിനായി തല മൊട്ടയടിക്കുക പോലും താൻ ചെയ്‍തതെന്നും അതിനാല്‍ പ്രേക്ഷകര്‍ ജവാൻ കാണണമെന്നും ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടിരുന്നു. അത്തരം ഒരു രൂപത്തില്‍ ഇനി തന്നെ കാണാനാകില്ല എന്നും നടൻ ഷാരൂഖ് ഖാൻ പ്രേക്ഷകരോട് പറഞ്ഞിരുന്നു. വ്യത്യസ്‍ത മേക്കോവറുകളിലാണ് ഷാരൂഖ് ചിത്രത്തില്‍.

Read More: പഠാനെ മറികടക്കുമോ അറ്റ്‍ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍