റിലീസിന് ജയറാമിന്റെ ഓസ്‍ലര്‍ നേടിയത്?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Jan 11, 2024, 04:04 PM IST
റിലീസിന് ജയറാമിന്റെ ഓസ്‍ലര്‍ നേടിയത്?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

റിലീസിന് ഓസ്‍ലര്‍ നേടിയത്.

ജയറാം നായകനായി എത്തിയ പുതിയ ചിത്രമാണ് ഓസ്‍ലര്‍. ഒരു മെഡിക്കല്‍ സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിട്ടാണ് ഓസ്‍ലര്‍ എത്തിയത്. സംവിധാനം മിഥുൻ മാനുവേല്‍ തോമസാണ്. റിലീസിന് ജയറാമിന്റെ ഓസ്‍ലര്‍ നേടുന്ന കളക്ഷൻ മികച്ച തുകയായിരിക്കും എന്ന് പ്രമുഖ മീഡിയ കണ്‍സല്‍ട്ടന്റ് സ്ഥാപനമായ ഓര്‍മാക്സ് പ്രവചിക്കുന്നു.

ഓസ്‍ലറിന്റെ പ്രീ സെയില്‍ ഒരു കോടി രൂപയിലധികം നേടിയിരുന്നു എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റിലീസിന് ഓസ്‍ലര്‍ ആകെ രണ്ട് കോടി രൂപയില്‍ അധികം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ടാകും എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട റിപ്പോര്‍ട്ട്. ജയറാമിനറെ വേറിട്ട വേഷമാണ് ഓസ്‍ലര്‍ സിനിമയുടെ പ്രത്യേകത. ജയറാം നായകനായവയില്‍ റിലീസ് കളക്ഷനില്‍ എന്തായാലും ഓസ്‍ലര്‍ ഒന്നാമത് എത്തി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ  റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മമ്മൂട്ടിയുടെ നിര്‍ണായക അതിഥി വേഷവും ചിത്രത്തിനറെ ഹൈപ്പില്‍ പ്രകടമായിരുന്നു എന്ന് ഓസ്‍ലര്‍ കാണാൻ കാത്തിരുന്ന ആരാധകര്‍ മിക്കവരും അഭിപ്രായപ്പെടുന്നു. മികച്ച ഇൻട്രോയാണ് മമ്മൂട്ടിക്ക് ജയറാം ചിത്രത്തില് ലഭിച്ചത് എന്ന് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി വേറിട്ട മുഖമായി ചിത്രത്തില്‍ ജയറാം എത്തുമ്പോള്‍ ഛായാഗ്രാഹണം തേനി ഈശ്വറാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയറാമിന്റെ ഓസ്‍‍ലറിന് മിഥുൻ മുകുന്ദൻ സംഗീതം നല്‍കുമ്പോള്‍ നിര്‍ണായക വേഷത്തില്‍ അര്‍ജുൻ അശോകനൊപ്പം അനശ്വര രാജനും ഉണ്ട്.

ജയറാം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഓസ്‍ലര്‍ നിര്‍മിച്ചിരിക്കുന്നത് ഇര്‍ഷാദ് എം ഹസനും മിഥുൻ മാനുവേല്‍ തോമസും ചേര്‍ന്നാണ്. ലൈൻ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്. പ്രൊഡക്ഷൻ ഡിസൈൻ ഗോകുല്‍ ദാസാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കലുമാണ്.

Read More: ബസിന്റെ മുകളില്‍ വലിഞ്ഞുകയറുന്ന വിജയ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്