Asianet News MalayalamAsianet News Malayalam

ബസിന്റെ മുകളില്‍ വലിഞ്ഞുകയറുന്ന വിജയ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ദളപതി വിജയ്‍യുടെ ഒരു രസകരമായ വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്.

 

Actor Thalapathy Vijays interesting video gets attention hrk
Author
First Published Jan 11, 2024, 1:33 PM IST

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു തമിഴ് താരമാണ് വിജയ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയതിനാല്‍ വിജയ് ആരാധകര്‍ ആവേശത്തിലാണ്. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ദളപതി വിജയ്‍യുടെ പുതിയ ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നു

ഫ്ലൈയിംഗ് കിസ് നല്‍കുന്ന വിജയ്‍യുടെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഒരു ബസിന്റെ മുകളില്‍ വലിഞ്ഞുകയറിയാണ് താരം ആരാധകര്‍ക്ക് ഫ്ലൈയിംഗ് കിസ് നല്‍കിയത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ക്ലീൻ ഷേവ് ചെയ്‍ത വിജയ്‍യെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. എന്താണ് ഉദ്ദേശ്യം എന്നാണ് വിജയ്‍യുടെ വീഡിയോ കണ്ട് അമ്പരന്ന ആരാധകരുടെ സംശയം.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: പിറന്നാളിന് ഹൃത്വിക്ക് റോഷനെ ചുംബിച്ച വീഡിയോയുമായി കാമുകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios