KGF 2 : ബോളിവുഡിൽ റോക്കി ഭായിയുടെ കുതിപ്പ്; 200 കോടി ക്ലബ്ബിൽ ഹിന്ദി 'കെജിഎഫ് 2'

By Web TeamFirst Published Apr 19, 2022, 6:48 PM IST
Highlights

വെറും നാല് ദിവസം കൊണ്ട്  546 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 

തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെജിഎഫ് 2(KGF 2) മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം. ഹിന്ദി പതിപ്പിനും മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബോളിവുഡിന് അകത്തും പുറത്തുമുള്ളവർ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുകയാണ്. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ പുതിയ കളക്ഷനാണ് പുറത്തുവരുന്നത്. 

റിലീസ് ആയി അഞ്ച് ദിവസത്തിനുള്ളിൽ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 219. 56 കോടിയാണ് കെജിഎഫ് 2 ഹിന്ദി പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. 

ഏപ്രിൽ 14നാണ് കെജിഎഫ് രണ്ടാം ഭാ​ഗം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഠൻ, മാളവിക അവിനാഷ്, ഈശ്വരി റാവു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് മൂന്നാം ഭാ​ഗവും വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

Hindi crosses 200 crs nett..

Mon 25.57 cr. Total: ₹ 219.56 cr.

— Ramesh Bala (@rameshlaus)

വെറും നാല് ദിവസം കൊണ്ട്  546 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ പല റെക്കോര്‍ഡുകളും കടപുഴക്കിയാണ് 'കെജിഎഫ്' മുന്നേറുന്നത്. ചിത്രം റെക്കോര്‍ഡ് പ്രതികരണം നേടിയ മാര്‍ക്കറ്റുകളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഏത് ഭാഷാ ചിത്രവും എക്കാലത്തും നേടുന്ന ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നിലവില്‍ 'കെജിഎഫ് 2'ന്‍റെ പേരിലാണ്. മോഹന്‍ലാല്‍ നായകനായ വി എ ശ്രീകുമാര്‍ ചിത്രം 'ഒടിയ'ന്‍റെ റെക്കോര്‍ഡ് ആണ് ചിത്രം ബ്രേക്ക് ചെയ്‍തത്. 7.48 കോടിയാണ് കേരളത്തില്‍ നിന്ന് 'കെജിഎഫ് 2' ആദ്യദിനം നേടിയത്. 

The Final Frontier has fallen..

Now, TN joins rest of India, in giving the leadership position to (Daily BO)

For Monday, Apr 18th - was No.1 movie in TN by a big margin.. pic.twitter.com/xAuBy9DWnw

— Ramesh Bala (@rameshlaus)

creates HISTORY at the Kerala Box Office.

Becomes the FASTEST film ever to cross ₹30 cr gross mark in the state within 5 days.

Total - ₹ 32.50 cr

— Manobala Vijayabalan (@ManobalaV)
click me!