തുടരും, എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് എല്ലാം വീണു ! 19-ാം നാൾ പുതു റെക്കോർഡുമായി ലോക ചാപ്റ്റർ 1: ചന്ദ്ര

Published : Sep 16, 2025, 04:36 PM IST
Lokah

Synopsis

കല്യാണി പ്രിയദർശൻ നായികയായ 'ലോക ചാപ്റ്റർ 1: ചന്ദ്ര' 250 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. അതോടൊപ്പം, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമയെന്ന പുതിയ റെക്കോർഡും ചിത്രം സ്വന്തമാക്കി.

ലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് ലോകയുടെ ഈ നേട്ടം. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴിതാ ഒരു പുത്തൻ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമ എന്ന ഖ്യാതിയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര സ്വന്തമാക്കിയത്.

ബുക്ക് മൈ ഷോയിൽ നിന്നും ഇതുവരെ 4.56 മില്യൺ ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. റിലീസ് ചെയ്ത് 19 ദിവസത്തെ കണക്കാണിത്. തുടരും, എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി മലയാള സിനിമയിലെ വമ്പൻ പടങ്ങളെ എല്ലാം വീഴ്ത്തിയാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പത്ത് സിനിമകൾ അടങ്ങിയ ലിസ്റ്റിൽ പൃഥ്വിരാജ് ചിത്രം ​ഗുരുവായൂരമ്പല നടയിലാണ് ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്. 1.7 മില്യൺ ടിക്കറ്റുകളാണ് ഈ പടത്തിന്റേതായി ആകെ വിറ്റഴിഞ്ഞിരിക്കുന്നത്.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ മലയാള സിനിമകൾ

1 ലോക ചാപ്റ്റർ 1 - 4.56 മില്യൺ* (19 ദിവസം)

2 തുടരും - 4.52 മില്യൺ

3 മഞ്ഞുമ്മൽ ബോയ്സ് - 4.32 മില്യൺ

4 എമ്പുരാൻ -3.78 മില്യൺ

5 ആവേശം - 3.02 മില്യൺ

6 ആടുജീവിതം - 2.92 മില്യൺ

7 പ്രേമലു - 2.44 മില്യൺ

8 എആർഎം - 1.89 മില്യൺ

9 മാർക്കോ - 1.81 മില്യൺ

10 ​ഗുരുവായൂരമ്പല നടയിൽ- 1.7 മില്യൺ

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്