50 കോടി ക്ലബ്ബിലെത്തി 'ലവ് ആക്ഷന്‍ ഡ്രാമ', നിവിൻ പോളി ചിത്രം പ്രദർശനം തുടരുന്നു

Published : Sep 30, 2019, 11:00 AM ISTUpdated : Sep 30, 2019, 11:04 AM IST
50 കോടി ക്ലബ്ബിലെത്തി 'ലവ് ആക്ഷന്‍ ഡ്രാമ', നിവിൻ പോളി ചിത്രം പ്രദർശനം തുടരുന്നു

Synopsis

ഈ മാസം അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്

50 കോടി ക്ലബ്ബിലെത്തി ബോക്സ് ഓഫീസില്‍ മികച്ച പ്രകടനവുമായി നിവിൻ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമ'. നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ഷൻ സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്. ഈ മാസം അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററിൽ  പ്രദർശനം തുടരുകയാണ്. 

 

നിവിന്‍ പോളിയുടെ ഓണച്ചിത്രമായിരുന്നു 'ലവ് ആക്ഷന്‍ ഡ്രാമ'. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇടവേളയ്ക്ക് ശേഷം നയന്‍താരയുടെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ചിത്രം കൂടിയായിരുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും പേരിലൂടെയും പ്ലോട്ടിലെ ചില്ലറ സാമ്യത്തിലൂടെയും പുനരവതരിക്കുകയാണ് ചിത്രത്തില്‍. നിവിന്‍ പോളി ദിനേശന്‍ ആകുമ്പോള്‍ ശോഭയായാണ് നയന്‍ താര ചിത്രത്തിലെത്തുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

PREV
click me!

Recommended Stories

140 കോടി ചെലവ്, റിലീസിന് മുൻപ് 'ദുരന്ത'മെന്ന് വിധിയെഴുത്ത്; ഒടുവിൽ വൻ കളക്ഷൻ വേട്ട, ഞെട്ടിച്ച് ധുരന്ദർ
14 ദിവസം, കച്ചകെട്ടി എതിരാളികൾ, വീട്ടുകൊടുക്കാതെ വില്ലനും നായകനും; 'കളങ്കാവൽ' 3-ാം വാരത്തിൽ, കളക്ഷൻ