മിന്നിത്തിളങ്ങി മധുരരാജ; 58 കോടിയും പിന്നിട്ട് ബോക്സ് ഓഫീസ് കളക്ഷൻ

Published : Apr 22, 2019, 07:51 PM IST
മിന്നിത്തിളങ്ങി മധുരരാജ; 58 കോടിയും പിന്നിട്ട് ബോക്സ് ഓഫീസ് കളക്ഷൻ

Synopsis

മമ്മൂട്ടി നായകനായി എത്തിയ, മധുരരാജ ബോക്‍സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷൻ സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വാര്‍ത്ത.

മമ്മൂട്ടി നായകനായി എത്തിയ, മധുരരാജ ബോക്‍സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷൻ സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വാര്‍ത്ത.

പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. ആദ്യ ദിനം തന്നെ  9.12 കോടി രൂപ നേടിയിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഉദയ് കൃഷ്‍ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

PREV
click me!

Recommended Stories

ഒന്നാമന് 14 കോടി; നാലാമനായി മമ്മൂട്ടി, മോഹൻലാൽ പടത്തെ വെട്ടി ഭഭബ ! ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ
140 കോടി ചെലവ്, റിലീസിന് മുൻപ് 'ദുരന്ത'മെന്ന് വിധിയെഴുത്ത്; ഒടുവിൽ വൻ കളക്ഷൻ വേട്ട, ഞെട്ടിച്ച് ധുരന്ദർ