'ട്രിപ്പിള്‍ സ്ട്രോംഗായി രാജ'; 45 ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബില്‍

By Web TeamFirst Published May 27, 2019, 7:24 PM IST
Highlights

2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്

ബോക്സ്ഓഫീസിനെ ഇളക്കി മറിച്ച മമ്മൂട്ടി ചിത്രം മധുരരാജ 100 കോടി ക്ലബ്ബില്‍. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരാണ് മധുരരാജ ആകെ ബിസിനസില്‍ 45 ദിവസം കൊണ്ട് 104 കോടി നേടിയെടുത്തതായി അറിയിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  

വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഉദയ് കൃഷ്‍ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു.

പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്. പ്രദര്‍ശനത്തിന് എത്തിയത് മുതല്‍ തീയറ്ററുകളെ ഉത്സപ്പറമ്പാക്കിയാണ് മധുരരാജ മുന്നോട്ട് കുതിച്ചത്.

മമ്മൂട്ടിക്കൊപ്പം ജയ്, അനുശ്രീ തുടങ്ങിയവരും മധുരരാജയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മധുരരാജ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ സംവിധായകന്‍ വെെശാഖും വന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ സിനിമയാണ് വെെശാഖിന്‍റേതായി ബോക്സ്ഓഫീസില്‍ കളക്ഷനില്‍ തരംഗം തീര്‍ത്തിരിക്കുന്നത്. നേരത്തെ, മോഹന്‍ലാല്‍ നായകനായെത്തിയ വെെശാഖ് ചിത്രം പുലിമുരുകന്‍ അന്ന് മലയാള സിനിമയുടെ ഒട്ടുമിക്ക കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്.

 

click me!