ചെലവാക്കിയത് 15 കോടി, 8 ദിനത്തില്‍ നേട്ടം 250.8%; തിയറ്ററുകളെ ഭക്തിസാന്ദ്രമാക്കി മഹാവതാര്‍ നരസിംഹ നേടിയത്

Published : Aug 03, 2025, 11:51 AM IST
mahavatar narsimha movie 5 days box office collection

Synopsis

ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് ഹിന്ദിയില്‍ നിന്നുമാണ്.

പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് മഹാവതാര്‍ നരസിംഹ. ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങിയ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഭക്തിസാന്ദ്രമായ അനുഭവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കാണാനായി ചെരുപ്പഴിച്ച് വച്ചവരുടെയും ഇന്‍റര്‍വെല്‍ സമയത്ത് ഭജന നടത്തിയവരുടേയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് എട്ട് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ത്രീഡിയിലും ടുഡിയിലും ഒരുങ്ങിയ ഈ അനിമേഷന്‍ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

15 കോടിയില്‍ നിര്‍മ്മിച്ച ചിത്രമാണ് മഹാവതാര്‍ നരസിംഹ. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് ചെയ്ത് എട്ട് ദിവസത്തിനകം 250.8% നേട്ടമാണ് ചിത്രം നേടിയിരിക്കുന്നതെന്ന് കോയ്മോയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത് ഹിന്ദിയില്‍ നിന്നുമാണ്. 38.12 കോടി രൂപയാണ് ഇതുവരെ മഹാവതാര്‍ നരസിംഹ ഹിന്ദിയില്‍ മാത്രം നേടിയത്.

തെലുങ്ക് 12.67 കോടി, കന്നഡ 1.16 കോടി എന്നിങ്ങനെ കളക്ഷന്‍ നേടിയിട്ടുണ്ട്. മഹാവതാര്‍ തമിഴ് 51 ലക്ഷം നേടിയപ്പോള്‍ മലയാളത്തില്‍ നിന്നും സിനിമ നേടിയത് 16 ലക്ഷം രൂപയാണ്. ആകെ ഇന്ത്യനെറ്റ് 52.62 കോടി രൂപയാണ്. നിലവില്‍ 250.8% ലാഭം നേടി സൂപ്പർ ഹിറ്റായിരിക്കുകയാണ് മഹാവതാര്‍ നരസിംഹം. ഒപ്പം 2025ലെ ഏറ്റവും ലാഭകരമായ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നും മഹാവതാര്‍ നരസിംഹ ആണ്.

അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാവതാര്‍ നരസിംഹ. അനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി ഒരുങ്ങി. ചിത്രം ക്ലീം പ്രൊഡക്ഷന്‍സും കന്നഡയിലെ പ്രമുഖ ബാനര്‍ ആയ ഹൊംബാലെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാം സി എസ് ആണ് സംഗീതം ഒരുക്കിയത്.

PREV
Read more Articles on
click me!

Recommended Stories

കേട്ടതൊക്കെ ശരിയോ?, സര്‍വ്വം മായ ശരിക്കും എത്ര നേടി?, കണക്കുകള്‍ ഇങ്ങനെ
മമ്മൂട്ടി കമ്പനിക്ക് ബമ്പര്‍! കേരളം മുതല്‍ ന്യൂസിലന്‍ഡ് വരെ എത്ര നേടി? 'കളങ്കാവല്‍' ക്ലോസിംഗ് ബോക്സ് ഓഫീസ്