ബംഗളൂരു മലയാളികള്‍ക്ക് രസിച്ചോ 'വാലിബന്‍'? കര്‍ണാടകത്തില്‍ നിന്ന് 6 ദിവസത്തില്‍ നേടിയത്

Published : Jan 31, 2024, 05:36 PM IST
ബംഗളൂരു മലയാളികള്‍ക്ക് രസിച്ചോ 'വാലിബന്‍'? കര്‍ണാടകത്തില്‍ നിന്ന് 6 ദിവസത്തില്‍ നേടിയത്

Synopsis

ഒരു മലയാള ചിത്രത്തിന് കര്‍ണാടകത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റിലീസ്

മലൈക്കോട്ടൈ വാലിബനോളം പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ മലയാള ചിത്രങ്ങള്‍ സമീപകാലത്ത് കുറവാണ്. മോഹന്‍ലാല്‍, ലിജോ ആരാധകര്‍ മാത്രമല്ല, അതല്ലാത്ത സിനിമാപ്രേമികളില്‍ പോലും ഈ ചിത്രത്തിനായുള്ള കാത്തിരിപ്പ് വലുതായിരുന്നു. അതിനുതക്ക വൈഡ് റിലീസുമാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിനായി ഒരുക്കിയത്. വിദേശത്ത് അന്‍പതിലധികം രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഒരു മലയാള ചിത്രത്തിന് കര്‍ണാടകത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റിലീസ് ലഭിച്ച ചിത്രമാണ് വാലിബന്‍. മലയാളം ഒറിജിനല്‍ പതിപ്പ് പരിഗണിക്കുമ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച സ്ക്രീന്‍ കൗണ്ടും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ആറ് ദിനങ്ങളിലെ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ചൊവ്വാഴ്ച വരെയുള്ള ദിനങ്ങളില്‍ അവിടെനിന്ന് നേടിയിരിക്കുന്നത് 1.16 കോടിയാണെന്ന് കര്‍ണാടക ടാക്കീസ് എന്ന ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നുവെങ്കില്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തേണ്ടിയിരുന്ന ചിത്രമെന്നാണ് അവിടുത്തെ ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രത്തിന്‍റെ കേരള ഓപണിംഗ് 5.85 കോടി ആയിരുന്നു. നാല് ദിനങ്ങള്‍ നീണ്ട ഓപണിംഗ് വീക്കെന്‍ഡില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 11 കോടിക്ക് മുകളില്‍ ആയിരുന്നു. 50 ല്‍ അധികം രാജ്യങ്ങളില്‍ റിലീസ് ഉണ്ടായിരുന്ന ചിത്രത്തിന്‍റെ ഓവര്‍സീസ് ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും 11 കോടിക്ക് മുകളില്‍ എത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ വാരാന്ത്യത്തില്‍ 24 കോടിക്ക് മുകളില്‍ ചിത്രം നേടിയതായാണ് കണക്കുകള്‍. ആദ്യ ദിനം നെഗറ്റീവ് അഭിപ്രായം കാര്യമായി വന്നെങ്കിലും ഇപ്പോള്‍ അത് മാറിയിട്ടുണ്ട്. ഇപ്പോള്‍ വരുന്ന പോസിറ്റീവ് അഭിപ്രായങ്ങള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുമോ എന്ന കാത്തിരിപ്പിലാണ് സിനിമാലോകം.

ALSO READ : 'അദ്ദേഹത്തോട് മുന്‍പും കഥകള്‍ പറഞ്ഞിട്ടുണ്ട്'; മോഹന്‍ലാലുമായി ഇതുവരെ സിനിമ നടക്കാതിരുന്നതിന് കാരണം പറഞ്ഞ് ലിജോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍