യുഎയിലും നേട്ടം, കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ കണക്കുകള്‍, അമ്പരപ്പിച്ച് പടത്തലവൻ

Published : Oct 24, 2023, 01:42 PM IST
യുഎയിലും നേട്ടം, കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ കണക്കുകള്‍, അമ്പരപ്പിച്ച് പടത്തലവൻ

Synopsis

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ യുഎയിലെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ ചിത്രം കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്‍തു. അതിനാല്‍ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. യുഎയില്‍ കണ്ണൂര്‍ സ്‍ക്വാഡ് 16.25 കോടി നേടി എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചില ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 80 കോടി നേടി എന്നും ചില ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. കണ്ണൂര്‍ സ്‍ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോഗികമായി ഒക്ടോബര്‍ 17ന് അറിയിച്ചിരുന്നു. നാലാമാഴ്‍ചയിലും കണ്ണൂര്‍ സ്‍ക്വാഡിന് മോശമല്ലാത്ത കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോള്‍ മനസിലാകുകയും ചെയ്യുന്നു.

റോബി വര്‍ഗീസ് രാജാണ് സംവിധാനം. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.

കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിൻ എന്ന കഥാപാത്രമായി വിസ്‍മയിപ്പിക്കുമ്പോള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

Read More: സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രം, ഹരോം ഹരയുടെ പോസ്റ്റര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ
ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്