മലയാള സിനിമാ അഭിനേതാക്കളുടെ പ്രതിഫല കണക്ക് വൈറല്‍. 

രു സിനിമയ്ക്ക് അഭിനേതാക്കൾക്ക് എത്ര രൂപ കിട്ടും ? ഈ ചോദ്യം പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ളവർ ധാരാളമാണ്. പ്രിയ താരങ്ങളുടെ അടക്കം പ്രതിഫലം എത്ര എന്നറിയാൻ ആകാംക്ഷയും കൗതുകയും ആരാധകർക്ക് ഏറെയാണ്. സമീപകാലത്തായി വലിയ സിനിമകളുടെ അഭിനേതാക്കളുടെ പ്രതിഫല കണക്കുകൾ പുറത്തുവരാറുമുണ്ട്. അമിതമായ പ്രതിഫലവും വലിയ ചർച്ചയായി മാറുകയാണ്. പ്രത്യേകിച്ച് മലയാള സിനിമയിൽ. ഈ അഭിനേതാക്കൾക്ക് ആദ്യകാലങ്ങളിൽ എത്ര രൂപയാകും പ്രതിഫലം ലഭിച്ചിട്ടുണ്ടാകുക?. അതിന് ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നൊരു കണക്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

90കളിൽ മലയാള സിനിമാ താരങ്ങൾ ഒരു സിനിമയ്ക്ക് വാങ്ങിയിരുന്ന പ്രതിഫല കണക്കാണിത്. അന്നത്തെ പ്രമുഖമായ മാ​ഗസീനിൽ വന്ന കണക്കിന്റെ ഫോട്ടോയാണിത്. മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളാണ് വിവരങ്ങൾ നൽകിയതെന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നടന്മാരിൽ മോഹൻലാലിന് ആണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചിരിക്കുന്നത്. 15-20 ലക്ഷം വരെയാണ് ഒരു സിനിമയ്ക്ക് വേണ്ടി നടൻ വാങ്ങിയിരുന്നത്. നടിമാരിൽ ഖുശ്ബുവിനാണ് കൂടുതൽ പ്രതിഫലം. 5 ലക്ഷം രൂപയാണിത്. സിൽക്ക് സ്മിതയുടെ പ്രതിഫലവും ഇക്കൂട്ടത്തിലുണ്ട്. ഒരു ഡാൻസിന് ഒരുലക്ഷം എന്നതാണ് സിൽക്കിന്റെ പ്രതിഫല കണക്ക്.

90കളിലെ മലയാള സിനിമയിലെ പ്രതിഫല കണക്ക് ഇങ്ങനെ

മോഹന്‍ലാല്‍- 15 - 20 ലക്ഷം

മമ്മൂട്ടി- 15 ലക്ഷം

സുരേഷ് ഗോപി- 12 ലക്ഷം

ബാബു ആന്‍റണി- 10-12 ലക്ഷം

ജയറാം- 5-7 ലക്ഷം

ഖുശ്ബു- 5 ലക്ഷം

ശോഭന- രണ്ടര ലക്ഷം

ജഗതി- 2 ലക്ഷം

പ്രിയാ രാമന്‍- 2 ലക്ഷം

തിലകന്‍- ഒന്നര ലക്ഷം

ഉര്‍വശി- ഒന്നര ലക്ഷം

രാജന്‍ പി ദേവ്- ഒന്നര ലക്ഷം

നരേന്ദ്ര പ്രസാദ്- ഒന്നേകാല്‍ ലക്ഷം

കവിയൂര്‍ പൊന്നമ്മ- 1 ലക്ഷം

ജഗദീഷ്- 1 ലക്ഷം

ചിപ്പി - 1 ലക്ഷം

സില്‍ക്ക് സ്മിത- ഒരു ഡാന്‍സിന് 1 ലക്ഷം

ഇന്ദ്രന്‍സ്- 1 ലക്ഷം

Scroll to load tweet…

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming