തമിഴ്നാട്ടില്‍ തീയറ്ററില്‍ ഓടി ഒരു മലയാള ചിത്രം രജനികാന്ത് ചിത്രത്തിന്‍റെ കളക്ഷന്‍ വെട്ടി; അതും സംഭവിച്ചു.!

Published : Mar 06, 2024, 03:09 PM IST
തമിഴ്നാട്ടില്‍ തീയറ്ററില്‍ ഓടി ഒരു മലയാള ചിത്രം രജനികാന്ത് ചിത്രത്തിന്‍റെ കളക്ഷന്‍ വെട്ടി; അതും സംഭവിച്ചു.!

Synopsis

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലാല്‍ സലാം എന്ന രജനികാന്ത് ചിത്രത്തിന്‍റെ തമിഴ്നാട് കളക്ഷന്‍ മലയാളപടമായ മഞ്ഞുമ്മല്‍ ബോയ്സ് കടന്നിരിക്കുകയാണ്. 

ചെന്നൈ: തമിഴ്നാട്ടില്‍ ഇതുവരെ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന് ലഭിക്കുന്നത്. കമല്‍ഹാസന്‍ അഭിനയിച്ച് 1991 ല്‍ പുറത്തുവന്ന ഗുണ എന്ന ചിത്രത്തിന്‍റെ റഫറന്‍സുകളാണ് തമിഴ്നാട്ടില്‍ ചിത്രം കയറി ഹിറ്റടിച്ചതിന് കാരണം എന്ന് വിലയിരുത്താം. കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. 

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലാല്‍ സലാം എന്ന രജനികാന്ത് ചിത്രത്തിന്‍റെ തമിഴ്നാട് കളക്ഷന്‍ മലയാളപടമായ മഞ്ഞുമ്മല്‍ ബോയ്സ് കടന്നിരിക്കുകയാണ്. ലാല്‍ സലാം 90 കോടി മുടക്കിയാണ് ഐശ്വര്യ രജനികാന്ത് ഒരുക്കിയത്. രജനികാന്തിന്‍റെ ക്യാമിയോ റോള്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ്. രണ്ട് ആഴ്ചയാണ് ചിത്രം ഒടിയിരുന്നത്. ചിത്രം ആകെ ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത് 18 കോടിയും. അതില്‍ 16 കോടിക്ക് അടുത്ത് തമിഴ് നാട്ടില്‍ നിന്നായിരുന്നു.

ഇത് തമിഴ്നാട്ടില്‍ വൈഡ് റിലീസായി മൂന്നാം ദിനത്തില്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്സ് കടന്നു. ഇപ്പോള്‍ 21 കോടിയിലേറെയാണ് തമിഴ്നാട്ടിലെ മഞ്ഞുമ്മല്‍ ബോയ്സ് കളക്ഷന്‍. അതായത് ഒരു മലയാള ചിത്രം തമിഴ്നാട്ടില്‍ പോയി രജനിചിത്രത്തിന്‍റെ തമിഴ്നാട് കളക്ഷന്‍ മറികടന്നു എന്ന പ്രത്യേകതയാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്.

അതേ സമയം തമിഴിലെ 2024ലെ മൂന്നാമത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ മാറിക്കഴിഞ്ഞു. പൊങ്കലിന് റിലീസായ അയലനാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്യാപ്റ്റന്‍ മില്ലറാണ്. അത് കഴിഞ്ഞ് മഞ്ഞുമ്മല്‍ ബോയ്സാണ്. എന്തായാലും വീക്ക് ഡേയ്സില്‍ പോലും 4 കോടിക്ക് മുകളില്‍ കളക്ഷനുമായി മഞ്ഞുമ്മല്‍ പ്രദര്‍ശനം തുടരുകയാണ്. 

രാം ചരണിനെതിരെ 'ഇഡ്ഡലി' പരാമര്‍ശം: ഷാരൂഖ് ഖാന്‍ വിമര്‍ശന തീയില്‍; ബോളിവുഡിന്‍റെ സ്ഥിരം പരിപാടിയാണിത്.!

അന്ന് പ്രമുഖ മലയാളി സംവിധായകന്‍ ഉപേക്ഷിച്ചു പോയ 'ഗുണ'; മറ്റൊരു മലയാള ചിത്രം കാരണം ഇന്ന് ശ്രദ്ധ നേടുന്നു.!

PREV
Read more Articles on
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം