മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പ്രധാന കഥാപരിസരം കൊടെക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന അറിയപ്പെടുന്ന ഗുണകേവാണ്. ഈ ഗുഹയ്ക്ക് ആ പേര് വരാന്‍ തന്നെ കാരണം കമലിന്‍റെ ചിത്രമാണ്.
ചെന്നൈ: മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ഞുമ്മല്‍ ബോയ്സ് എന്ന തമിഴ്പടം ബോക്സോഫീസ് ഹിറ്റാകുകയാണ്. ശരിക്കും ചിത്രത്തിലെ കമല്‍ഹാസന്‍ ചിത്രം ഗുണയുടെ റഫറന്‍സ് തമിഴകത്ത് ഈ മലയാള ചിത്രത്തിന്‍റെ മൂല്യം കുത്തനെ ഉയര്‍ത്തിയെന്ന് തന്നെ പറയാം. 'കണ്‍മണി' എന്ന ഗുണയിലെ പാട്ട് വരുന്ന രംഗങ്ങള്‍ തമിഴ്നാട്ടിലെ തീയറ്ററില്‍ റിപ്പീറ്റ് അടിക്കാന്‍ പറയുകയാണ് ആരാധകര്‍ എന്നാണ് റിപ്പോര്‍ട്ട്.
മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പ്രധാന കഥാപരിസരം കൊടെക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന അറിയപ്പെടുന്ന ഗുണകേവാണ്. ഈ ഗുഹയ്ക്ക് ആ പേര് വരാന്‍ തന്നെ കാരണം കമലിന്‍റെ ചിത്രമാണ്. സന്താന ഭാരതിയാണ് ഗുണ സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രത്തിന്‍റെ ക്യാമറമാന്‍ ആയിരുന്ന മലയാളി വേണു എന്നാല്‍ എല്ലാം കമല്‍ഹാസന്‍റെ പ്രൊജക്ടായിരുന്നു എന്ന് പറയുന്നുണ്ട്. 1991 നവംബര്‍ 5ന് ദീപാവലി റിലീസായാണ് ഗുണ പുറത്തിറങ്ങിയത്. മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ചിത്രം ബോക്സോഫീസില്‍ പരാജയം ആയിരുന്നു.
എന്നാല്‍ വേണുവിന്‍റെ ഒരു അഭിമുഖത്തില്‍ ചിത്രം ശരിക്കും സംവിധാനം ചെയ്യേണ്ടിയിരുന്നത് മലയാള സംവിധായകന്‍ സിബി മലയില്‍ ആണെന്ന് പറയുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സാബ് ജോണും സിബിയും കൂട്ടുകാര്‍ ആയിരുന്നു. അത്തരത്തിലാണ് സിബി ചിത്രത്തിലേക്ക് എത്തുന്നത്. സിബി വഴിയാണ് ഞാനും ഈ പ്രൊജക്ടില്‍ എത്തുന്നത്. എന്നാല്‍ പിന്നീട് അതൊരു കമല്‍ഹാസന്‍ പ്രൊജക്ട് ആയതോടെ സിബി അതില്‍ നിന്നും പിന്‍മാറിയെന്ന് വേണു അഭിമുഖത്തില്‍ പറയുന്നു.
മാനസിക പ്രശ്നം നേരിടുന്ന ഒരു യുവാവിന്‍റെ കഥയാണ് കമല്‍ ഒരുക്കാന്‍ ആഗ്രഹിച്ചത്. അതിനാലാണ് ആ സമയത്ത് സമാനമായ പ്രമേയം കൈകാര്യം ചെയ്ത തനിയാവര്‍ത്തനം സംവിധാനം ചെയ്ത സിബിയെ ചിത്രത്തിലേക്ക് ക്ഷണിച്ചത് എന്നും ഒരു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പിന്നീട് സിബി ഈ പ്രൊജക്ടില്‍ നിന്നും പിന്‍മാറുകയായിരുന്നു.

'ഗുണ' വീണ്ടും ചര്‍ച്ചയാകുന്നു; അതിലെ 'അഭിരാമി' പിന്നീട് ഒരു പടത്തിലും അഭിനയിച്ചില്ല; കാരണം ഇതാണ്.!
'ഗുണ' അന്ന് റിലീസായപ്പോള്‍ വിജയിച്ചില്ല; കാരണം മമ്മൂട്ടി അഭിനയിച്ച ചിത്രം
