'ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും മികച്ചത്': മിഷൻ ഇംപോസിബിൾ പുതിയ ചിത്രത്തിന് വന്‍ ഓപ്പണിംഗ്?

Published : May 17, 2025, 05:03 PM IST
'ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും മികച്ചത്': മിഷൻ ഇംപോസിബിൾ പുതിയ ചിത്രത്തിന് വന്‍ ഓപ്പണിംഗ്?

Synopsis

മിഷൻ ഇംപോസിബിൾ 8 ഇന്ത്യയിൽ മികച്ച ഓപ്പണിംഗ് നേടി. ആദ്യ ദിന കളക്ഷൻ ഒരു കോടി കടന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ഹോളിവുഡ് ഓപ്പണിംഗ് ആയിരിക്കുമിതെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.

മുംബൈ: മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗ് ആഗോള റിലീസിന് ആറുദിവസം മുന്‍പാണ് ഇന്ത്യയില്‍ റിലീസ് ചെയ്തു. ടോം ക്രൂസിന്‍റെ ഏഥൻ ഹണ്ട് അവസാനമായി ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന ചിത്രം എന്ന പ്രത്യേകതയുള്ള ചിത്രം ഇതിനകം മികച്ച റിവ്യൂ നേടുന്നു എന്നാണ് വിവരം.

ഇപ്പോള്‍ ചിത്രത്തിന്‍റെ ആദ്യദിനത്തിലെ കളക്ഷന്‍ എത്രയാണ് എന്ന പ്രവചനങ്ങള്‍ വന്നു കഴിഞ്ഞു. മെയ് 17ന് എത്തിയ ചിത്രം മോണിംഗ് ഷോകളില്‍ മാത്രം ഒരു കോടി കളക്ഷന്‍ എത്തിയിട്ടുണ്ടെന്നാണ് ട്രാക്കര്‍മാരായ സാക്നില്‍.കോം പറയുന്നത്.   ഇന്ത്യന്‍ ബോക്സോഫീസില്‍ ഉണ്ടാക്കിയേക്കും എന്നാണ് വിവരം. 

ഈ വര്‍ഷം ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷന്‍ ചിത്രത്തിന് ലഭിക്കും എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ആദ്യ ദിവസം തന്നെ, വലിയ സിനിമാ ശൃംഖലകളിൽ ചിത്രത്തിന്‍റെ ആദ്യ വരാന്ത്യത്തിലെ 1 ലക്ഷം ടിക്കറ്റുകള്‍ മുന്‍കൂറായി വിറ്റുവെന്നാണ് കണക്ക്. 

ഇംഗ്ലീഷ് , പ്രാദേശിക നമ്പറുകളും കൂടി ചേർത്താൽ, ഈ വർഷം പുറത്തിറങ്ങിയ പല വന്‍ ഇന്ത്യൻ ചിത്രങ്ങളേക്കാളും മികച്ച റിലീസ് കളക്ഷന്‍ ട്രാക്ക് മിഷൻ ഇംപോസിബിൾ 8 ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഛാവ, സിക്കന്ദർ, ഗെയിം ചേഞ്ചർ, എൽ2: എമ്പുരാൻ, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ മികച്ച ഓപ്പണിംഗ് ചിത്രം നേടിയേക്കും എന്നാണ് വിവരം. 15 കോടിയാണ് മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിംഗിന് ചില മാര്‍ക്കറ്റ് ട്രാക്കര്‍മാര്‍ പറയുന്നത്. 110 കോടിക്ക് മുകളില്‍ ലൈഫ് ടൈം കളക്ഷനും പ്രതീക്ഷിക്കുന്നുണ്ട്.

അതേ സമയം ടോം ക്രൂയിസിന്റെ മിഷൻ: ഇംപോസിബിൾ - ദി ഫൈനൽ റെക്കണിംഗ് കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി പ്രീമിയര്‍ ചെയ്തത്. അവിടെ എല്ലാവരുടെയും കയ്യടി ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.പക്ഷേ റോട്ടൻ ടൊമാറ്റോസിൽ ആ ചിത്രം വേണ്ടത്ര റൈറ്റിംഗ് നേടിയില്ലെന്നാണ് വിവരം. 

2006 ന് ശേഷം  മിഷൻ: ഇംപോസിബിൾ  ഫ്രാഞ്ചൈസിയിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിച്ച ചിത്രമാണ് ദി ഫൈനൽ റെക്കണിംഗ് എന്നാണ് റിപ്പോര്‍ട്ട്.  ഫാൾഔട്ട്, ഗോസ്റ്റ് പ്രോട്ടോക്കോൾ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നിലാണ് ഫ്രഞ്ചെസിയുടെ ഫിനാലെ ചിത്രം.

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ