14-ാം ദിനം അടിപതറി ഖുറേഷി; 3 ഭാഷകളിലും കൂടി വെറും 10ലക്ഷം; ഏറിയും കുറഞ്ഞും എമ്പുരാൻ കളക്ഷനിൽ ഇടിവ്

Published : Apr 10, 2025, 07:58 PM ISTUpdated : Apr 10, 2025, 08:02 PM IST
14-ാം ദിനം അടിപതറി ഖുറേഷി; 3 ഭാഷകളിലും കൂടി വെറും 10ലക്ഷം; ഏറിയും കുറഞ്ഞും എമ്പുരാൻ കളക്ഷനിൽ ഇടിവ്

Synopsis

പതിനാല് ദിവസത്തിൽ 261 കേടിയാണ് ആ​ഗോള തലത്തിൽ എമ്പുരാൻ നേടിയതെന്നാണ് റിപ്പോര്‍ട്ട്. 

ഴിഞ്ഞ വർഷം തുടക്കം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആയിരുന്നു. ഒരുപിടി മികച്ച സിനിമകളാണ് 100, 150, 200 കോടി ക്ലബ്ബുകളിൽ ഇടംപിടിച്ചത്. എന്നാൽ ഈ റെക്കോർഡുകളെ എല്ലാം മറികടന്നുകൊണ്ടുള്ള ഒരു സിനിമയുടെ തേരോട്ടമാണ് മാർച്ച് 27 മുതൽ കേരള ബോക്സ് ഓഫീസിൽ കാണാനായത്. മോഹൻലാൽ- പൃഥ്വിരാജ് കോമ്പോയിലിറങ്ങിയ എമ്പുരാൻ ആണ് ആ ചിത്രം എന്നത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. ഒടുവിൽ ഇന്റസ്ട്രി ഹിറ്റായി മുന്നേറിയ എമ്പുരാന്റെ കളക്ഷനിൽ ഏറിയ കുറഞ്ഞും ഇടിവ് സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ നിന്നും വ്യക്തമാകുന്നത്. 

ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1.15 കോടിയാണ് എമ്പുരാന്റെ പതിനാലാം ദിന കളക്ഷൻ. കേരളത്തിൽ നിന്നുമാണ് പടത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. 1.05 കോടിയാണ് കേരള കളക്ഷൻ. തെലുങ്കിൽ 2 ലക്ഷം, തമിഴ് 6 ലക്ഷം, ഹിന്ദി 2 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഭാഷകളിൽ പതിനാലാം ദിനം എമ്പുരാൻ നേടിയ കളക്ഷൻ. ഇന്ന് പുതിയ റിലീസുകള്‍ കൂടി തിയറ്ററില്‍ എത്തിയിട്ടുണ്ട്. ഇത് എമ്പുരാന്‍റെ കുതിപ്പിനെ സാരമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ബസൂക്ക, ആലപ്പുഴ ജിംഖാന,മരണമാസ് എന്നിവയാണ് ഇന്ന് തിയറ്ററുകളില്‍ എത്തിയ പടങ്ങള്‍. 

'സുരേഷേട്ടൻ ഞങ്ങടെ ഒറ്റക്കൊമ്പൻ, പെട്ടെന്ന് പിണങ്ങും, പറയുന്ന പോലെ പ്രവർത്തിക്കും'; ഛായാഗ്രാഹകൻ

അതേസമയം, പതിനാല് ദിവസത്തിൽ 261 കേടിയാണ് ആ​ഗോള തലത്തിൽ എമ്പുരാൻ നേടിയതെന്നാണ് സാക്നിൽക്ക് റിപ്പോർട്ട്. ഓവർസീസ് 141.35 കോടി, ഇന്ത്യ ​ഗ്രോസ് 119.65 കോടി, ഇന്ത്യ നെറ്റ് 102.35 കോടിയും എമ്പുരാൻ നേടിയിട്ടുണ്ട്. ഇതിനിടെ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ് എമ്പുരാൻ. ഇതുമായി ബന്ധപ്പെട്ട പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'