കര്‍ണാടകയില്‍ 12 കോടി, തമിഴകത്ത് രണ്ടക്കം തൊടാനായില്ല; എമ്പുരാന് മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്

Published : Apr 09, 2025, 09:35 PM ISTUpdated : Apr 09, 2025, 10:22 PM IST
കര്‍ണാടകയില്‍ 12 കോടി, തമിഴകത്ത് രണ്ടക്കം തൊടാനായില്ല; എമ്പുരാന് മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്

Synopsis

ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് ഏറ്റവും കുറവ് കളക്ഷൻ എമ്പുരാന് ലഭിച്ചിരിക്കുന്നത്.

തിമൂന്ന് ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. പ്രഖ്യാപനം മുതൽ വൻ പ്രേക്ഷക സ്വീകാര്യ നേടിയ ചിത്രം ഹൈപ്പിനൊത്ത് ഉയർന്നുവെന്നാണ് ഓരോ ദിവസവും കേരളക്കര കണ്ടത്. നിലവിൽ 250 കോടിയിലേറെ നേടി ഇന്റസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് അനുസരിച്ച് എമ്പുരാന് ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത് കേരളത്തിൽ നിന്നാണ്.  83.22കോടിയാണ് ഇതുവരെ എമ്പുരാൻ നേടിയ കേരള കളക്ഷൻ. തൊട്ടു പിന്നിലുള്ളത് കന്നടയാണ്. 12.32 കോടിയാണ് കർണാടകയിൽ നിന്നും പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം നേടിയത്. കെജിഎഫും സലാറും അടക്കമുള്ള വമ്പൻ സിനിമകള്‌‍‍ നിർമിച്ച ഹൊംബാലെ ഫിലിംസ് ആയിരുന്നു കന്നടയിൽ ചിത്രം വിതരണത്തിന് എത്തിച്ചത്. 

ട്രാൻസ്ജെൻഡർ സീൻ: 'മരണമാസ്സിൽ' കട്ട്; സൗദിയിൽ വിലക്ക്, കുവൈറ്റിൽ റീ എഡിറ്റ്

ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് ഏറ്റവും കുറവ് കളക്ഷൻ എമ്പുരാന് ലഭിച്ചിരിക്കുന്നത്.  4.17 കോടിയാണ് ഇവിടുത്തെ കളക്ഷൻ. വൻ കളക്ഷൻ സ്വന്തമാക്കുമെന്ന് കരുതിയ തമിഴ് നാട് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യവാരം 7.85 കോടി തമിഴിൽ നിന്നും നേടിയ എമ്പുരാൻ രണ്ടാം വാരം ഇതുവരെ  9.4 കോടിയാണ് ലഭിച്ചത്. 3 ലക്ഷം, 45 ലക്ഷം, 5ലക്ഷം, 15 ലക്ഷം, 15 ലക്ഷം എന്നിങ്ങനെയാണ് രണ്ടാം വാരം എമ്പുരാന് തമിഴ് നാട്ടിൽ നിന്നും ലഭിച്ചത്. അതേസമയം, 250 കോടിയിലേറെ കളക്ഷൻ പിന്നിട്ട എമ്പുരാൻ ഇന്ത്യയിൽ നിന്നും 118.35 കോടി നേടിയിട്ടുണ്ട്. ഓവർസീസിൽ നിന്നും 141.15  കോടിയും ഇന്ത്യ നെറ്റ്  101.20കോടിയും എമ്പുരാൻ നേടി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം