കാർത്തികേയാ..ഈ പോക്കിതെങ്ങോട്ടാ; വെറും 4 ദിവസം, തിയറ്ററിൽ ആവേശം; കോടികൾ വാരി രാവണപ്രഭു 4കെ

Published : Oct 15, 2025, 12:19 PM IST
Ravanaprabhu

Synopsis

ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു 4കെ മികവോടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തിയത്. ദേവാസുരം എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ആണ് രാവണപ്രഭു. ആദ്യ ഭാഗത്തിൽ മം​ഗലശ്ശേരി നീലകണ്ഠന്‍റെ കഥയാണ് പറഞ്ഞതെങ്കിൽ രണ്ടാം ഭാ​ഗം മകൻ കാർത്തികേയന്റെ കഥയാണ്.

റീ റിലീസ് ട്രെന്റിൽ കേരളത്തിലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചത് മോഹൻലാൽ പടങ്ങളെയാണ്. ഏറ്റവും കൂടുതൽ റീ റിലീസിന് എത്തിയ പടങ്ങളും മോഹൻലാലിന്റേത് തന്നെയാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഛോട്ടാ മുംബൈ ആയിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. അതോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു റീ റിലീസ് കൂടി നാല് ദിവസം മുൻപ് തിയറ്ററുകളിൽ എത്തിയിരുന്നു. 2001ൽ റിലീസ് ചെയ്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത രാവണപ്രഭു.

ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തിയത്. എപ്പോഴത്തേയും പോലെ സിനിമ മോഹൻലാൽ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രത്യേകിച്ച് റിലീസ് വേളയിൽ തിയറ്ററർ എക്സ്പീരിയൻസ് മിസ് ചെയ്തവർ. ഇപ്പോഴിതാ രാവണപ്രഭുവിന്റെ റീ റിലീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.85 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത്. വരും ദിവസങ്ങളിലും മികച്ച കളക്ഷ്ഷൻ സിനിമയ്ക്ക് ലഭിക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.

മലയാളത്തിലെ റീ റിലീസ് ഓപ്പണിങ്ങിൽ രണ്ടാം സ്ഥാനത്താണ് രാവണപ്രഭു. 67- 70 ലക്ഷം വരെയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് മോഹൻലാലിന്റെ തന്നെ സ്ഫടികം ആണ്. ഈ രണ്ട് സിനിമകൾക്ക് പുറമെ ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നിവയാണ് മോഹൻലാലിന്റേതായി റീ റിലീസ് ചെയ്യപ്പെട്ട സിനിമകൾ. ദേവാസുരം എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ആണ് രാവണപ്രഭു. ആദ്യ ഭാ​ഗത്തിൽ മം​ഗലശ്ശേരി നീലകണ്ഠന്‍റെ കഥയാണ് പറഞ്ഞതെങ്കിൽ രണ്ടാം ഭാ​ഗം മകൻ കാർത്തികേയന്റെ കഥയാണ് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി