യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ത് ? കേരളത്തിൽ 100കോടി, എങ്കിൽ ആ​ഗോളതലത്തിലോ ? തുടരും 20 ദിനത്തിൽ നേടിയത്

Published : May 14, 2025, 06:50 PM IST
യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ത് ? കേരളത്തിൽ 100കോടി, എങ്കിൽ ആ​ഗോളതലത്തിലോ ? തുടരും 20 ദിനത്തിൽ നേടിയത്

Synopsis

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് തുടരും.

രോ ദിവസം കഴിയുന്തോറും ബോക്സ് ഓഫീസിൽ മാന്ത്രികത തീർത്ത സിനിമയാണ് തുടരും. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം പത്ത് ദിവസം പൂർത്തിയാകുന്നതിന് മുൻപ് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. പിന്നാലെ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രവുമായി തുടരും. ഓവർസീസിൽ ഉൾപ്പടെ റെക്കോർഡ് സൃഷ്ടിച്ച ചിത്രം ആ​ഗോള തലത്തിൽ ഇതുവരെ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 210.75 കോടിയാണ് തുടരും ആ​ഗോള തലത്തിൽ ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പത്തൊൻപത് ദിവസത്തെ കണക്കാണിത്. ഇന്ത്യാ നെറ്റായി 103.95 കോടി നേടിയ ചിത്രം ഓവർസീസിൽ നിന്നും 90.15  കോടി നേടിയിട്ടുണ്ട്. കേരളത്തിൽ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 100.55 കോടിയാണ് തുടരും നേടിയിരിക്കുന്നത്.

2.3 കോടിയാണ് കഴിഞ്ഞ ദിവസത്തെ തുടരുമിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. മലയാളത്തിൽ 2.14 കോടി നേടിയപ്പോൾ തെലുങ്കിൽ നാല് ലക്ഷവും തമിഴിൽ 12 ലക്ഷവുമാണ് തുടരും നേടിയത്. നിലവിലെ കണക്ക് പ്രകാരം 1 കോടിയാണ് ഇരുപതാം ദിനത്തിലെ ഇന്ത്യ നെറ്റ്. ഇത് വരും മണിക്കൂറുകളിൽ മാറി മറിയും. റിലീസ് ചെയ്ത് 20-ാം ദിനത്തിലും ബുക്കിങ്ങിൽ മികച്ച പ്രകടനമാണ് തുടരും കാഴ്ചവയ്ക്കുന്നതും. 250 കോടി അടുപ്പിച്ച് തുടരും ഫൈനൽ കളക്ഷൻ ആകുമെന്നാണ് ട്രാക്കർന്മാരുടെ കണക്ക് കൂട്ടലുകൾ. 

എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി തുടരുമിന് മുന്‍പ് റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് ആയിരുന്നു സംവിധാനം. ബിസിനസ് അടക്കം 325 കോടിയാണ് എമ്പുരാന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍. അതേസമയം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്താണ് തുടരും. എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍