കർണാടകയിൽ 9 കോടി, തമിഴകത്ത് വൻ കുറവ് ! 200 കോടിയുടെ എമ്പുരാൻ മറ്റ് സംസ്ഥാനങ്ങളിൽ നിറഞ്ഞാടിയോ ?

Published : Apr 01, 2025, 12:15 PM IST
കർണാടകയിൽ 9 കോടി, തമിഴകത്ത് വൻ കുറവ് ! 200 കോടിയുടെ എമ്പുരാൻ മറ്റ് സംസ്ഥാനങ്ങളിൽ നിറഞ്ഞാടിയോ ?

Synopsis

വൻ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിച്ച തമിഴ്നാട് തണുത്ത പ്രതികരണമാണ് എമ്പുരാന് ലഭിച്ചത്. 

മാർച്ച് 27ന് ഒരു സിനിമ മലയാളത്തിൽ റിലീസ് ചെയ്തു. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലെ ലൂസിഫർ ഫ്രാഞ്ചൈയിലുള്ള എമ്പുരാൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രം പ്രതീക്ഷ കാത്തെന്ന് മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിൽ 200 കോടി ക്ലബ്ബ് ചിത്രമെന്ന നേട്ടവും എമ്പുരാൻ സ്വന്തമാക്കി. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എമ്പുരാൻ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇവിടങ്ങളിൽ നിന്നും റിലീസ് ചെയ്ത നാല് ദിവസത്തിൽ എമ്പുരാൻ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ മാത്രമാണ് എമ്പുരാൻ മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടുള്ളത്. 50 കോടിയാണ് കേരളത്തിൽ നിന്നും എമ്പുരാൻ നേടിയത്. ഏറ്റവും കുറവ് കളക്ഷൻ ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ്. 3.1 മാത്രമാണ് ഇവിടെ നിന്നും ചിത്രത്തിന് നേടാനായത്. ആദ്യദിനം 1.5 കോടി നേടിയപ്പോൾ മറ്റ് രണ്ട് ദിവസങ്ങളിൽ അഞ്ച് ലക്ഷവും നാലാം ദിനം ആറ് ലക്ഷവും മാത്രമാണ് എമ്പുരാന് നേടാനായത്. 

പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാൽ സാറിന് അറിയാം; എമ്പുരാൻ ടീമിൽ വിയോജിപ്പില്ലെന്നും ആന്‍റണി പെരുമ്പാവൂർ

കർണാടകയിൽ നിന്നും 9.35 കോടി എമ്പുരാൻ കളക്ട് ചെയ്തിട്ടുണ്ട്. ആദ്യദിനം 4 കോടിയാണ് എമ്പുരാൻ കന്നഡ പതിപ്പ് നേടിയത്. 1.3 കോടി,  2.25 കോടി,  1.8 എന്നിങ്ങനെയാണ് മറ്റ് ദിനങ്ങളിലെ കളക്ഷൻ. വൻ കളക്ഷൻ നേടുമെന്ന് പ്രതീക്ഷിച്ച തമിഴ്നാട് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ നിന്നും മനസിലാകുന്നത്.  5.95 കോടിയാണ് സംസ്ഥാനത്ത് നിന്നും നാല് ദിവസത്തിൽ ലഭിച്ചത്. ആദ്യദിനം 2.25 കോടി നേടിയപ്പോൾ, രണ്ടാം ദിനം 9 ലക്ഷമാണ് എമ്പുരാന് തമിഴ്നാട് നേടാനായത്. 1.3 കോടി, 1.5 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിൽ ചിത്രം നേടിയിരിക്കുന്നത്. വിക്രം ചിത്രം ധീര സൂര വീരൻ തിയറ്ററിൽ ഉള്ളതും എമ്പുരാന് തമിഴകത്ത് ഭീഷണിയായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി