പുതുവത്സര ദിനത്തിലും കത്തിക്കയറി നേര്; ബോക്സോഫീസ് വിറപ്പിച്ച കളക്ഷന്‍.!

Published : Jan 02, 2024, 12:30 PM ISTUpdated : Jan 02, 2024, 01:33 PM IST
പുതുവത്സര ദിനത്തിലും കത്തിക്കയറി നേര്; ബോക്സോഫീസ് വിറപ്പിച്ച കളക്ഷന്‍.!

Synopsis

 അവറേജ് കളക്ഷന്‍ ടോട്ടല്‍ താഴോട്ട് പോകാതെ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കിയെന്നാണ് സക്നില്‍ക്.കോം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായി എത്തിയ നേര്. ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ചെത്തിയ ചിത്രം. പുതുവത്സര ദിനത്തിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള തലത്തില്‍ ചിത്രം 60 കോടി കടന്ന് കുതിക്കുകയാണ്.

അതിനിടെയാണ് ജനുവരി 1ന് ചിത്രം മണ്‍ഡേ ടെസ്റ്റിന് വീണ്ടും വിധേയമായത്. എന്നാല്‍ അവറേജ് കളക്ഷന്‍ ടോട്ടല്‍ താഴോട്ട് പോകാതെ മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ നേട്ടം ഉണ്ടാക്കിയെന്നാണ് സക്നില്‍ക്.കോം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. പ്രഥമിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ പ്രവര്‍ത്തി ദിവസത്തില്‍ നേര് ആഭ്യന്തര ബോക്സോഫീസില്‍ 2.50 കോടിയാണ് നേടിയത്. ഡിസംബര്‍ 31ന് ചിത്രം 3.1 കോടി നേടിയിരുന്നു. 

എന്തായാലും തിങ്കളാഴ്ച വളരെ മികച്ച രീതിയിലുള്ള കളക്ഷനാണ് ഇതെന്ന് പറയാം. അതേ സമയം ഞായറാഴ്ചവരെ കണക്കുകള്‍ പ്രകാരം കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ നിന്നുള്ള നേരിന്റെ കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 1.50 കോടി രൂപയാണ്. കൊച്ചിയില്‍ മിക്കപ്പോഴും മുൻനിര താരങ്ങളുടെ ചിത്രങ്ങള്‍ വൻ കുതിപ്പ് നടത്താറുണ്ട് എന്നത് വ്യക്തമാണ്. 

എന്നാല്‍ തിരുവനന്തപുരം മള്‍ടപ്ലക്സുകളില്‍ മോഹൻലാല്‍ ചിത്രം നേര് നടത്തുന്ന കുതിപ്പും ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരുവനന്തപുരത്ത് മള്‍ട്ടിപ്ലക്സുകളില്‍ നേര്  1,04,77,200 കോടി രൂപ നേടിയിരിക്കുന്നു എന്ന ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് ശരിവയ്‍ക്കുന്നത് ഇവിടെ മോഹൻലാല്‍ എന്ന നടനുള്ള സ്വാധീനവുമാണ്.

മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ അമ്പത് കോടിയില്‍ അധികം നേടിയും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേരില്‍ മോഹൻലാല്‍ നായകനായപ്പോള്‍ പ്രതീക്ഷകളെല്ലാം ശരിവയ്‍ക്കുകയാണ്. നടൻ എന്ന നിലയില്‍ മോഹൻലാലിനെ ചിത്രത്തില്‍ കാണാനാകുന്നു എന്നാണ് നേര് കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായ ഒരു പ്രകടമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നതും.

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിന് ആരംഭിക്കുന്നു

ഡിസംബര്‍ 31നും ബോക്സോഫീസിനെ ഞെട്ടിച്ച് മോഹന്‍ലാലിന്‍റെ നേര്; 2023 അവസാന ദിവസം ഗംഭീരമാക്കി കളക്ഷന്‍.!

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി