മൗത്ത് പബ്ലിസിറ്റി തുണച്ചോ?, ആദ്യ ദിവസം നേര് നേടിയത്

Published : Dec 22, 2023, 11:28 AM IST
മൗത്ത് പബ്ലിസിറ്റി തുണച്ചോ?, ആദ്യ ദിവസം നേര് നേടിയത്

Synopsis

മോഹൻലാലിന്റെ നേരിന്റെ റിലീസ് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

ബോക്സ് ഓഫീസില്‍ വീണ്ടും മോഹൻലാല്‍ ചിത്രത്തിന്റെ കുതിപ്പ്. ഹൈപ്പില്ലാത്ത പ്രഖ്യാപനവും പോകെപ്പോകെ സിനിമാ വാര്‍ത്തകളില്‍ നിറയുകയും ചെയ‍്‍ത ചരിത്രമാണ് നേരിന്റേത്. തുടര്‍ പരാജയങ്ങള്‍ നേരിട്ട മോഹൻലാലിന് ചിത്രം വലിയ വിജയം നേടുന്ന കാഴ്‍ചയാണ് ഇന്നലെ റിലീസിന് കാണാനായത്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ മോഹൻലാലിന് നേര് ഏതാണ്ട് മൂന്ന് കോടി രൂപയ്‍ക്ക് അടുത്ത് നേടിയേക്കുമെന്നാണ് തുടക്കത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മോഹൻലാലിന്റെ റിലീസ് ദിവസ കളക്ഷൻ പ്രമുഖ ട്രേഡ്‍ അനലിസ്റ്റുകളായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ് മാത്രം 2.80 കോടി രൂപയാണ്. മറ്റൊരു പ്രമുഖ അനലിസ്റ്റുകളായ വാട്ട് ദ ഫസ് സൂചിപ്പിക്കുന്നത് പ്രകാരം കേരള ബോക്സ് ഓഫീസില്‍ റിലീസിന് നേര് നേടിയത് 2.23 കോടി രൂപയാണ്. മികച്ച റിവ്യുകള്‍ ലഭിച്ചതിനാല്‍ രാത്രി ഷോകളില്‍ വൻ കുതിച്ച് ചാട്ടം ഉണ്ടായി എന്നും അത് ബോക്സ് ഓഫീസില്‍ കാര്യമായി പ്രതിഫലിക്കും എന്ന സൂചനയും  വാട്ട് ദ ഫസ് നല്‍കുന്നു. എന്തായാലും ബോക്സ് ഓഫീസിലും മോഹൻലാലിന് തിരിച്ചുവരവായി മാറുകയാണ് ജീത്തു ജോസഫിന്റെ നേര്.

മോഹൻലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രം കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒന്നാണ് എന്നാണ് അഭിപ്രായങ്ങള്‍. വക്കീലായി മിന്നും പ്രകടനമാണ് മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്ന് നേര് കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. കഥാപാത്രമായി മാറിയ മോഹൻലാലിനെ കുറേക്കാലത്തിന് ശേഷം കാണാൻ കഴിയുന്നു എന്നതാണ് നേരിന്റെ പ്രത്യേകത. ആത്മവിശ്വാസമില്ലാത്ത വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രം പിന്നീട് വിജയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ് എന്നതാണ് നേരിന്റെ ആകാംക്ഷ നിറഞ്ഞ ഘടകം.

അനശ്വര രാജനും വിസ്‍മയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. അനശ്വര രാജൻ അവതരപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ കേന്ദ്ര സ്ഥാനത്ത് ഉള്ളതും. കണ്ണ് കാണാത്ത ഒരു പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തില്‍ അനശ്വര രാജൻ എത്തിയിരിക്കുന്നത്. ജീത്തു ജോസഫും ശാന്തി മായാദേവിയും തിരക്കഥ എഴുതിയിരിക്കുന്നു.

Read More: സലാര്‍ കൊളുത്തിയോ?, പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ ഞെട്ടിക്കുന്നു, പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍
ഒന്നാമന് 4.6 ലക്ഷം ! വിട്ടുകൊടുക്കാതെ മമ്മൂട്ടിയും, 250 കോടി പടത്തോടൊപ്പം കിടപിടിച്ച് കളങ്കാവൽ