പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. 

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സലാര്‍ എത്തിയിരിക്കുന്നു. സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. സലാറില്‍ പൃഥ്വിരാജും നിറഞ്ഞുനില്‍ക്കുന്നു. മികച്ച പ്രതികരണമാണ് പ്രഭാസ് നായകനായ ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നത്.

പ്രശാന്ത് നീല്‍ മനോഹരമായ ചിത്രീകരിച്ച സിനിമയാണ് സലാറെന്നാണ് മിക്കവരുടെയും അഭിപ്രായങ്ങള്‍. മാസ് അപ്പീലിലാണ് പ്രഭാസ് സലാറിലുള്ളത്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്‍ട്രി വര്‍ക്കായിരിക്കുന്നു. ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്. അത് അത്ര കാര്യമാക്കില്ല. ആദ്യ പകുതിയാണ് മികച്ചു നില്‍ക്കുന്നത്. പ്രഭാസിന്റെ പ്രഭ മികച്ച രീതിയില്‍ സംവിധായകൻ പ്രശാന്ത് നീല്‍ ഉപയോഗിച്ചവെന്ന് അഭിപ്രായപ്പെടുമ്പോഴും പശ്ചാത്തല സംഗീതം മികവിലേക്ക് ഉയര്‍ന്നില്ലെന്നാണ് പലരുടയും പ്രതികരണങ്ങള്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മൊത്തത്തില്‍ നോക്കിയാല്‍ മികച്ച ഒരു സിനിമയായി സലാര്‍ മാറിയിട്ടുണ്ട്. കെജിഎഫ് പ്രതീക്ഷിച്ച് പ്രഭാസിന്റെ സലാര്‍ സിനിമ കാണാൻ പോയാല്‍ നിരാശയായിരിക്കും ഫലം. ബോക്സ് ഓഫീസില്‍ ഹിറ്റാകാനുള്ള ചേരുവകള്‍ ചിത്രത്തില്‍ ധാരാളമുണ്ട്. ആക്ഷനില്‍ സലാര്‍ മികച്ച നിലവാരത്തിലാണെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. മികച്ച പ്രൊഡക്ഷനാകാൻ സലാറിനായിട്ടുണ്ട്. പ്രഭാസാണ് പ്രധാന ആകര്‍ഷണമായിരിക്കുന്നത്. പ്രകടനത്തിലും പ്രഭാസ് മികവിലാണെന്ന് സലാര്‍ സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും പ്രഭാസിന് വലിയ ഒരു തിരിച്ചുവരവായിരിക്കും സലാര്‍ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമില്ല. രാജ്യമെമ്പാടും സലാറിന് ലഭിക്കുന്ന സ്വീകാര്യതയും ചിത്രം ക്ലിക്കായി എന്നാണ് തെളിയിക്കുന്നത്. യാഷിന്റെ കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ പേരുകേട്ട പ്രശാന്ത് നീലിന് സലാര്‍ അത്രത്തോളം എത്തിക്കാനായോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ട്. സുഹൃത്തുക്കളായിട്ടായിരുന്നു പ്രഭാസും പൃഥ്വിരാജും സലാര്‍ സിനിമയില്‍ വേഷമിട്ടത്.

Read More: രാജ്യത്തിനും മലയാളത്തിനും കടുത്ത നിരാശ! ജൂഡ് ആന്‍റണിയുടെ '2018' ഓസ്‍കറിൽ നിന്ന് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക