റിലീസ് ദിനത്തേക്കാള്‍ ഇരട്ടി കളക്ഷനുമായി നാലാം ദിനം! വന്‍ മൗത്ത് പബ്ലിസിറ്റി; 'മോഹിനിയാട്ടം' ഇതുവരെ നേടിയത്

Published : Apr 14, 2026, 03:23 PM IST
mohiniyattam 4 days kerala box office collection saiju kurup

Synopsis

ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരു ഡാർക് കോമഡി ത്രില്ലറാണ്

മലയാളത്തില്‍ ഇത് സീക്വലുകളുടെ കാലമാണ്. ആട് 3, വാഴ 2 എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഈയിടെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മോഹിനിയാട്ടം. 2024 ല്‍ പുറത്തെത്തിയ ഭരതനാട്യം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. ഭരതനാട്യം കോമഡി ഡ്രാമ ഗണത്തില്‍ പെട്ട ചിത്രമായിരുന്നെങ്കില്‍ ഭരതനാട്യത്തില്‍ ഒരു ജോണര്‍ ഷിഫ്റ്റ് ഉണ്ട്. ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ഏപ്രില്‍ 10 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകര്‍ പരിചയപ്പെട്ട കുടുംബത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് സംവിധായകന്‍ കൃഷ്ണദാസ് മുരളി പൊട്ടിച്ചിരിയുടെ മേമ്പൊടിയോടെ പറഞ്ഞിരിക്കുന്നത്. വന്‍ മൌത്ത് പബ്ലിസിറ്റി ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം കളക്ഷനിലും മുന്നേറുന്നുണ്ട്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ ട്രാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ആദ്യ ദിനം 52 ലക്ഷം നേടിയ ചിത്രം രണ്ടാം ദിനം 81 ലക്ഷവും മൂന്നാം ദിനം 1.2 കോടിയും നേടി. 1.09 കോടിയാണ് നാലാം ദിവസത്തെ കളക്ഷന്‍. അങ്ങനെ ആദ്യ 4 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം 3.62 കോടി നേടിയിട്ടുണ്ട്. അവധിക്കാലമായതിനാല്‍‌ മികച്ച ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നതെന്നാണ് അണിയറക്കാരുടെ വിലയിരുത്തല്‍. ആദ്യ ഭാഗത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഭരതൻ നായരുടെ മരണശേഷവും അദ്ദേഹം മുൻപ് ഉണ്ടാക്കിവെച്ച വേറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റേയും കുടുംബാഗങ്ങളുടെയും പരിശ്രമവും, സംശയം വിട്ടുമാറാത്ത ചിലരെക്കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന അവരുടെ അവസ്ഥയും ആണ് ചിത്രം.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവാരാണ് പ്രധാന താരങ്ങള്‍.

PREV
Read more Articles on
click me!

Recommended Stories

ബി​ഗ് സ്ക്രീനിലെ വിഷുക്കണിയായി 'ഒരു ദുരൂഹസാഹചര്യത്തില്‍'; ഏപ്രില്‍ 15 ന് തിയറ്ററുകളില്‍
നാളെ ആ ചിത്രം വീഴും! ഫിനിഷിം​ഗ് ലൈനില്‍ ലോക, എമ്പുരാന്‍ വീഴുമോ? 'വാഴ 2' ഇതുവരെ നേടിയത്