നാളെ ആ ചിത്രം വീഴും! ഫിനിഷിം​ഗ് ലൈനില്‍ ലോക, എമ്പുരാന്‍ വീഴുമോ? 'വാഴ 2' ഇതുവരെ നേടിയത്

Published : Apr 13, 2026, 11:04 PM IST
will vaazha 2 surpass lokah and empuraan in the final gross here is the chance

Synopsis

പുതുമുഖങ്ങള്‍ അണിനിരന്ന വാഴ 2 ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മുന്നേറുന്നു

അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ പുതുമുഖങ്ങള്‍ ആണെങ്കിലും ഉള്ളടക്കം നന്നാണെങ്കില്‍ വിജയിക്കുന്ന ഇന്‍ഡസ്ട്രി ഏത് എന്ന ചോദ്യത്തിന് മറ്റ് ഭാ​ഗങ്ങളില്‍ നിന്നുള്ളവരും മോളിവുഡ് എന്നേ മറുപടി പറയൂ. അത് സത്യവുമാണ്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് വാഴ 2. വെറും വിജയമല്ല, ബി​ഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ബോക്സ് ഓഫീസ് സ്വീകാര്യതയോടെയാണ് ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് വെറും ഒരാഴ്ച കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടും കിതപ്പില്ലാതെ മുന്നോട്ടും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ നോക്കാം.

ഏപ്രില്‍ 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 11 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം 80 കോടി കടന്നിട്ടുണ്ട് (80.05 കോടി). വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാവട്ടെ 72.75 കോടി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മറ്റൊരു 10.5 കോടിയും നേടിയിട്ടുണ്ട് ചിത്രം. അങ്ങനെ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ, 11 ദിവസം കൊണ്ട് 163.2 കോടി. ഏറ്റവും കളക്ഷന്‍ നേടിയിട്ടുള്ള മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ നിലവില്‍ ആറാം സ്ഥാനത്ത് എത്തിയിട്ടുണ്ട് ചിത്രം.

നാളത്തോടെ ചിത്രം ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ചിത്രം 2018 ആണ്. 175.5 കോടിയാണ് ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍. 200 കോടിക്ക് മുകളിലേക്ക് എത്തിയാല്‍ മാത്രമേ ലിസ്റ്റിലെ നാലാം സ്ഥാനത്തേക്ക് വാഴ 2 ന് എത്താന്‍ സാധിക്കൂ. 200 കോടി ക്ലബ്ബ് ചിത്രത്തിന് ഉറപ്പാണ്. 233.5 കോടി നേടിയിട്ടുള്ള തുടരും ആണ് ലിസ്റ്റില്‍ നാലാമത്തെ ചിത്രം. മൂന്നാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്സ് (242.5 കോടി), രണ്ടാം സ്ഥാനത്ത് എമ്പുരാന്‍ (266.3 കോടി), ഒന്നാമത് ലോക (302.65 കോടി) എന്നിവയാണ് ലിസ്റ്റിലെ മുന്‍നിരക്കാര്‍.

വാഴ 2 ലോകയെ മറികടന്ന് അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് അടിക്കുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. പ്രധാനമായും യുവാക്കളെയും കുട്ടികളെയും ലക്ഷ്യമാക്കിയ ചിത്രത്തിന് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച റിലീസ് സീസണ്‍ ആണ് വേനലവധിക്കാലത്ത് ലഭിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ അനന്ത സാധ്യകയാണ് ചിത്രത്തിന് മുന്നില്‍ ഇപ്പോള്‍ ഉള്ളത്. ദൃശ്യം 2 അടക്കമുള്ള പ്രധാന അപ്കമിം​ഗ് റിലീസുകളിലേക്ക് ആഴ്ചകളുടെ ​ഗ്യാപ്പ് ഉണ്ടെന്നതും വാഴ 2 ന് ​ഗുണമാണ്.

PREV
Read more Articles on
click me!

Recommended Stories

രണ്ടാം വരവിലെ 'ജോര്‍ജുകുട്ടി'യെ ആര്‍ക്കും വേണ്ടേ? റീ റിലീസില്‍ 'ദൃശ്യം 2' ഇതുവരെ നേടിയത്
ഹാഷിറേ..ഇതെങ്ങോട്ടാ..; ഫസ്റ്റ് ഡേ 4.75 കോടി, രണ്ടാം ഞായർ 8 കോടിയിലേറെ; വാഴ 2 തരം​ഗത്തിൽ കേരളം, ആകെ നേടിയത്