Latest Videos

ഇതുവരെ 219 കോടി; വിഷു റിലീസായി 3 സിനിമകൾ, വിജയകീരീടം ചൂടിയത് രണ്ട് പടം, കോടികൾ വാരി മോളിവുഡ്

By Web TeamFirst Published May 4, 2024, 8:29 AM IST
Highlights

ഏപ്രിൽ 11ന് ആയിരുന്നു വിഷു റിലീസുകള്‍ തിയറ്ററില്‍ എത്തിയത്. 

പീക്ക് ലെവലിൽ നിൽക്കുകയാണ് മലയാള സിനിമ. ഒരുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നേടിയത് മികച്ച നേട്ടം. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും വിട്ടുവീഴ്ചയ്ക്ക് മോളിവുഡ് തയ്യാറല്ലെന്ന് ഉറപ്പിക്കുകയാണ് ഈ അവസരങ്ങളിൽ. ഇതര ഇന്റസ്ട്രികൾക്ക് പോലും കോമ്പിന്റീഷൻ വെയ്ക്കുന്ന നിലയിലേക്ക് മലയാള സിനിമ ഉയർന്നതിൽ അഭിമാനിക്കുകയാണ് ഓരോ മലയാളികളും. 

200 കോടി ക്ലബ്ബ് സിനിമവരെ നേടിയ മലയാള സിനിമയിൽ വിഷു റിലീസ് ആയെത്തിയത് മൂന്ന് സിനിമകളാണ്. ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവസന്റെ മൾട്ടി സ്റ്റാർ ചിത്രം വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ജയ് ​ഗണേഷ് എന്നിവയാണ് ആ സിനിമകൾ. റിലീസ് ദിനം മുതൽ മികച്ച പ്രകടം കാഴ്ചവച്ച് മുന്നേറിയത് വർഷങ്ങൾക്കു ശേഷവും ആവേശവും ആണ്. ഇതിൽ കളക്ഷന്‍റെ അടിസ്ഥാനത്തില്‍ ആവേശം ആണ് വിഷു വിന്നർ എന്ന് ഉറപ്പിക്കാനും കഴിയും. 

ഏപ്രിൽ 11ന് ആയിരുന്നു സിനിമകൾ റിലീസ് ചെയ്തത്. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ആവേശം സംവിധാനം ചെയ്തത് ജിത്തു മാധവൻ ആയിരുന്നു. ഇതുവരെ ചിത്രം നേടിയ കളക്ഷൻ 139 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഇരുപത്തി രണ്ട് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ ചിത്രം നേടിയ കളക്ഷനാണിത്. കേരളത്തിൽ മാത്രം 67 കോടിയും ആവേശം നേടി. 

കാലിൽ സർജറി, മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; അപകടത്തെ കുറിച്ച് ആസിഫ് അലി

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ഒരുക്കിയ സിനിമയാണ് വർഷങ്ങൾക്കു ശേഷം. ഫീൽ ​ഗുഡ് മൂവി ​ഗണത്തിൽപ്പെട്ട ചിത്രം പ്രേക്ഷക പ്രീതി നേടി ബോക്സ് ഓഫീസിലും കസറി. ഇതുവരെ ആ​ഗോളതലത്തിൽ 80.30 കോടിയാണ് സിനിമ നേടിയത്. കേരളത്തിൽ 36.65 കോടി രൂപയും. അങ്ങനെ ആകെ മൊത്തം 219.30 കോടിയാണ് വിഷു റിലീസിൽ മലയാള സിനിമ നേടിയത്. അതേസമയം, ഉണ്ണി മുകുന്ദൻ ചിത്രത്തിന് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!