കര്‍ണാടക ബോക്സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള സിനിമകള്‍; 'ബെത്‍ലഹേ'മും ലിസ്റ്റില്‍

Published : Sep 08, 2026, 02:07 PM IST
Bethlehem Kutumba Unit Movie

Synopsis

മലയാള സിനിമകൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ, വിപണി വർധിച്ചുവരികയാണ്.

മലയാള സിനിമകളുടെ മറ്റ് സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റ് സമീപകാലത്ത് ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലും ബെംഗളൂരുവിലുമൊക്കെ നേരത്തേ തന്നെ മലയാള സിനിമകള്‍ക്ക് റിലീസ് ഉണ്ടായിരുന്നുവെങ്കിലും സമീപ വര്‍ഷങ്ങളിലാണ് മലയാള ചിത്രങ്ങള്‍ക്ക് കിട്ടുന്ന സ്ക്രീന്‍ കൗണ്ടില്‍ വലിയ വ്യത്യാസം വന്നത്. അത് കളക്ഷനില്‍ പ്രതിഫലിക്കുന്നുമുണ്ട്. ഇതിനൊപ്പം മലയാള ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകള്‍ക്കും ഇപ്പോള്‍ സ്വീകാര്യത വന്ന് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയിട്ടുള്ള മലയാള ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഒരു ട്രാക്കര്‍. കര്‍ണാടകത്തിലെ പ്രമുഖ ട്രാക്കര്‍ ആയ കര്‍ണാടക ടാക്കീസ് ആണ് ഈ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ കര്‍ണാടകത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ്. 15.8 കോടിയാണ് മഞ്ഞുമ്മല്‍ അവിടെ നിന്ന് നേടിയത്. ലോകയാണ് ലിസ്റ്റില്‍ രണ്ടാമത്. 15.15 കോടിയാണ് കളക്ഷന്‍. ദൃശ്യം 3, 14.22 കോടി നേടി മൂന്നാം സ്ഥാനത്തുണ്ട്. എമ്പുരാന്‍ ആണ് നാലാമത്. കളക്ഷന്‍ 12.65 കോടി. നിലവില്‍ തിയറ്ററുകളില്‍ വന്‍ കുതിപ്പ് നടത്തി പ്രദര്‍ശനം തുടരുന്ന ബെത്‍ലഹേം കുടുംബ യൂണിറ്റ് ആണ് ലിസ്റ്റില്‍ അഞ്ചാമത്. 11.43 കോടി ചിത്രം ഇതിനകം നേടിയിട്ടുണ്ട്. ഇത് 17 ദിവസത്തെ കളക്ഷന്‍ ആണ് എന്നതാണ് കൗതുകം.

അതേസമയം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം 270 കോടി നേടിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഇതുവരെയുള്ള രണ്ടാമത്തെ വലിയ കളക്ഷനാണ് ഇത്. 268 കോടി ആയിരുന്നു എമ്പുരാന്‍റെ ലൈഫ് ടൈം ​ഗ്രോസ്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിച്ച ചിത്രം എന്ന പ്രത്യേകതയും ബെത്‍ലഹേമിന് ഉണ്ട്.ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'എമ്പുരാനെ' വീഴ്ത്തി 'ബെത്‍ലഹേം'; മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ്
ബോക്സ് ഓഫീസിൽ വൻ കുതിപ്പ് നടത്തി 'ഖലീഫ'; ഓഫീഷ്യൽ കണക്ക് പുറത്ത്