ബാലയ്യയുടെ ഭഗവന്ത് കേസരി ഒമ്പത് ദിവസങ്ങളില്‍ നേടിയത്, കണക്കുകള്‍ പുറത്ത്

Published : Oct 28, 2023, 03:43 PM IST
ബാലയ്യയുടെ ഭഗവന്ത് കേസരി ഒമ്പത് ദിവസങ്ങളില്‍ നേടിയത്, കണക്കുകള്‍ പുറത്ത്

Synopsis

ബാലയ്യ നായകനായ ഭഗവന്ത് കേസരിയുടെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

നന്ദമുരി ബാലകൃഷ്‍ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വൻ വിജയമാണ് നേടിയിരിക്കുന്നത്. തെലുങ്കിന്റെ ആവേശമായ ഒരു താരത്തിന്റെ ചിത്രം നിലയില്‍ വൻ കുതിപ്പാണ് ഭഗവന്ത് കേസരി ബോക്സ് ഓഫീസില്‍ നടത്തുന്നത്. ബാലയ്യയുടെ ഭഗവന്ത് കേസരി 100 കോടി ക്ലബിലെത്തിയിരുന്നു. ഇപ്പോഴിതാ ഭഗവന്ത് കേസരി ഒമ്പത് ദിവസങ്ങളില്‍ നേടിയതിന്റെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്തന്.

ബാലയ്യയുടെ ഭഗവന്ത് കേസരി 121 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ആഗോള ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുഎസിലും ഭഗവന്ത് കേസരി റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. ഭഗവന്ത് കേസരി ബാലയ്യയുടെ വിജയ ചിത്രങ്ങളില്‍ ഒന്നാമതെത്തും എന്നാണ് നിലവില്‍ ലഭ്യമാകുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്.

വൻ ഹൈപ്പിലെത്തിയ ദളപതി വിജയ്‍യുടെ ലിയോ രാജ്യമെമ്പാടും ആവേശമായി പ്രദര്‍ശിപ്പിക്കുമ്പോഴാണ് ബാലയ്യയുടെ ഭഗവന്ത് കേസരിയുടെയും കുതിപ്പ് എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ബാലയ്യയ്‍ക്ക് വീണ്ടും ആരാധകരെ സന്തോഷിപ്പിക്കാനായെന്നാണ് ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് വ്യക്തമാകുന്നത്. നന്ദമുരി ബാലകൃഷ്‍യുടേതായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വൻ ഹിറ്റായിരുന്നു. ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

നന്ദമുരി ബാലകൃഷ്‍ണയ്‍ക്കൊപ്പം ഭഗവന്ത് കേസരി സിനിമയില്‍ ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ തുടങ്ങി ഒട്ടേറ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പൻ പ്രകടനമാണ് ചിത്രം എന്നും ഭവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നു. ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍ൻമെന്റ് ചിത്രമാണ് ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരും കാണാൻ എത്തുമെന്നാണ് പ്രതീക്ഷയും. ചിത്രം ബാലയ്യയുടെ വണ്‍ മാൻ ഷോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ അനില്‍ രവിപുഡി എന്ന സംവിധായകനെയും മറ്റൊരു വിഭാഗം അഭിനന്ദിക്കുന്നു.

Read More: 'ഐ ആം സ്‍കെയേഡ്', അനിരുദ്ധിന്റെ സംഗീതത്തില്‍ ലിയോയുടെ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

175 കോടി, അജയ്യനായി എമ്പുരാൻ ! കളങ്കാവലിനെ വീഴ്ത്തി 'സർവ്വം മായ', എണ്ണത്തിൽ മുൻപൻ മോഹൻലാൽ- റിപ്പോർട്ട്
'പ്രേമം' ഏഴാമത്, 'സര്‍വ്വം മായ'യേക്കാള്‍ മുന്നില്‍ മറ്റൊരു ചിത്രം; നിവിന്‍ ഏറ്റവും മികച്ച ഓപണിംഗ് നേടിയ 8 ചിത്രങ്ങള്‍