ഇന്ത്യയില്‍ സൂക്ഷ്‍മദര്‍ശിനി എത്ര നേടി?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Nov 29, 2024, 04:20 PM ISTUpdated : Nov 29, 2024, 04:21 PM IST
ഇന്ത്യയില്‍ സൂക്ഷ്‍മദര്‍ശിനി എത്ര നേടി?, കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

ഇന്ത്യയില്‍ സൂക്ഷ്‍മദര്‍ശിനി നേടിയ നെറ്റ് കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

ബേസില്‍ ജോസഫിന്റേതായി ഒടുവില്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി.ചിത്രത്തില്‍ നസ്രിയയാണ് നായികയായി എത്തിയത്. സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ സാക്‍നില്‍ക്ക് പുറത്തുവിട്ടു.

ഇന്ത്യയില്‍ നെറ്റ് കളക്ഷൻ 14.9 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. സിനിമാ ട്രേഡ് അനലിസ്റ്റുകളാണ് സൂക്ഷ്‍മദര്‍ശിനിയുടെയും  കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടത്. ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രവും ആണ്. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതും.

ബേസിലിന്റെയും നസ്രിയയുടെയും സൂക്ഷ്‍മദര്‍ശിനി ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നത്. സൂക്ഷ്‍മദര്‍ശിനി പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം ആണ് എന്നതും പ്രധാന പ്രത്യേകതയാണ്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റുമുണ്ടെന്നത് ചിത്രത്തില്‍ ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.

ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ലെന്നും ബേസില്‍ ജോസഫ് വ്യക്തമാക്കുന്നു. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍", ബേസില്‍ സൂചിപ്പിക്കുന്നു. 'ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍' എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്‍മദര്‍ശിനിയെക്കുറിച്ച് തങ്ങള്‍ പറയുമായിരുന്നതെന്നും നസ്രിയ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസില്‍ ജോസഫും ചിത്രത്തില്‍ എത്തിയിരിക്കുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Read More: ഐഡന്റിറ്റിയുമായി ടൊവിനോ, അപ്‍ഡേറ്റും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്